Aa-aa-aa- en priyan
അ- അ- അ- ആ എന്‍ പ്രിയന്‍

Lyrics by T.K.S
750
അ- അ- അ- ആ എന്‍ പ്രിയന്‍ ഒ- ഒ- ഒ- ഓ നല്ലവന്‍ ! ഈ വിധം സ്നേഹിതന്‍ പാരിലാര്‍ വീണ്ടെടുത്താനെ- ന്നെത്തന്‍ ചോരയാല്‍ ലോകമാം കടല്‍ത്തിരത്തള്ളലില്‍ പൂകുമീ വന്‍പാറയിന്‍ വിള്ളലില്‍ കൈവിടുകയില്ലവനല്ലലില്‍ വീഴുകില്‍ത്തന്‍ ശാശ്വത കൈകളില്‍ ചൂടെഴുന്ന ശോധനവേളയില്‍ കൂടെ വന്നു ചേരുമച്ചൂളയില്‍ കൂട്ടിനുണ്ട് കൂടെന്നുമിദ്ധരേ വീട്ടിലെത്തി വിശ്രമിക്കും വരെ നശ്വരമല്ലാത്തൊരു ദേഹവും ഇശ്ശരീരം മാറ്റിത്താന്‍ തന്നിടും ഹല്ലേലുയ്യാ പാടിടും മോദമായ് നല്ലവനാം എന്‍പ്രിയന്‍ മൂലമായ്
750