754
എന്നെ കരുതുവാന്‍ കാക്കുവാന്‍
പാലിപ്പാനേശു
എന്നും മതിയായവന്‍
വരും ആപത്തില്‍ നല്‍തുണ താന്‍
പെരുംതാപത്തില്‍ നല്‍തണല്‍ താന്‍
ഇരുള്‍മൂടുമെന്‍ ജീവിതപാതയിലും
തരും വെളിച്ചവും അഭയവും താന്‍
മര്‍ത്യരാരിലും ഞാന്‍ സഹായം
തെല്ലും തേടുകില്ല നിശ്ചയം
ജീവനാഥനെന്നാവശ്യങ്ങളറിഞ്ഞു
ജീവനാളെല്ലാം നടത്തിടുമേ
എന്‍റെ ഭാരങ്ങള്‍ തന്‍ചുമലില്‍
വച്ചു ഞാനിന്നു വിശ്രമിക്കും
ദു:ഖവേളയിലും പുതുഗീതങ്ങള്‍ ഞാന്‍
പാടിയാനന്ദിച്ചാശ്വസിക്കും
ഒരു സൈന്യമെനിക്കെതിരേ
വരുമെന്നാലും ഞാന്‍ ഭ്രമിക്കാ
തിരുചിറകുകളാലവന്‍ മറയ്ക്കുമതാ-
ലൊരു ദോഷവും എനിക്കു വരാ
വിണ്ണില്‍ വാസസ്ഥലമൊരുക്കി
വരും പ്രാണപ്രിയന്‍ വിരവില്‍
അന്നു ഞാനവന്‍ മാറില്‍ മറഞ്ഞിടുമേ
കണ്ണീര്‍ പൂര്‍ണ്ണമായ് തോര്‍ന്നിടുമേ
754
Enne karuthuvaan kaakkuvaan
Paalippaaneshu
Ennum mathiyaayavan
Varum aapathil nalthuna thaan
Perum thaapathil nal thanal thaan
Irul moodumen jeevithapaathayilum
Tharum velichavum abhayavum thaan
Marthyaraarilum njaan sahaayam
Thellu thedukilla nischayam
Jeeva naadhanenn-aavashyangal arinju
Jeeva naalellaam nadathidume
Ente bhaarangal than chumalil
Vechu njaaninnu vishramikkum
Dukha velayilum puthugeethangal njaan
Paadi yaanandich aashwasikkum
Oru sainyamenikkethire
Varumennaalum njan bhramikka
Thiru chirakukalaal avan marackkumathaal-
Oru doshavum enikku varaa
Vinnil vaasa sthalamorukki
Varum praanapriyan viravil
Annu njaanavan maaril maranjidume
Kanneer poornnamaay thornnidume