Sankadathil paran karangalaal thaangidume
സങ്കടത്തില്‍ പരന്‍ കരങ്ങളാല്‍ താങ്ങിടുമേ

Lyrics by G P
759
സങ്കടത്തില്‍ പരന്‍ കരങ്ങളാല്‍ താങ്ങിടുമേ സംഭ്രമത്തില്‍ തുണ നിന്നവന്‍ നടത്തിടുമേ തിരുനിണം ചൊരിഞ്ഞു മരണത്തിന്‍ കരങ്ങളില്‍ നിന്നെന്നെ വീണ്ടെടുത്തു പുതുജീവന്‍ തന്നു അനുഗ്രഹം പകര്‍ന്നു സ്വര്‍ഗ്ഗത്തിലിരുത്തിയെന്നെ- തിരകളെന്‍ ജീവിതപ്പടകില്‍ വന്നടിച്ചാല്‍ പരിഭ്രമമില്ലെനിക്കു അലകളിന്‍മീതെ നടന്നൊരു നാഥന്‍ അഭയമായുണ്ടെനിക്കു- അവനെന്നെ ശോധന ചെയ്തിടുമെങ്കിലും പരിഭവമില്ലെനിക്കു തിരുഹിതമെന്താ-ണതുവിധമെന്നെ നടത്തിയാല്‍ മതിയെന്നും- ഒടുവിലെന്‍ ഗുരുവിന്‍ അരികില്‍ തന്‍ മഹസ്സില്‍ പുതുവുടല്‍ ധരിച്ചണയും കൃപയുടെ നിത്യധനത്തിന്‍റെ വലിപ്പം പൂര്‍ണ്ണമായ് ഞാനറിയും-
759
Sankadathil paran karangalaal thaangidume Sambhramathil thuna ninnavan nadathidume Thiru ninam chorinju maranathin karangalil Ninnenne veendeduthu Puthujeevan thannu anugraham pakarnnu Swarggathil-iruthiyenne Thirakalen jeevitha padakil vannadichaal Paribhrama-millenikku Alakalin meethe nadannoru naadhan Abhayamaa-yundenikku- Avanenne shodhana cheythidum-enkilum Paribhava-millenikku Thiru-hithamenthaa-nathu vidhamenne Nadathiyaal mathiyennum- Oduvilen guruvin arikil than mahassil Puthuvudal dharichanayum Krupayude nithya dhanathinte valippam Poornnamaay njaaanriyum-