760
എന്നേശു നാഥനെ എന്നാശ നീയേ
എന്നാളും മന്നില്‍ നീ മതിയേ
ആരും സഹായമില്ലാതെ പാരില്‍
പാരം നിരാശയില്‍ നീറും നേരം
കൈത്താങ്ങലേകുവാന്‍
കണ്ണുനീര്‍ തുടപ്പാന്‍
കര്‍ത്താവേ നീയല്ലാതാരുമില്ല
അല്ലലിന്‍ വഴിയില്‍ ആഴിയിന്നലയില്‍
അലയാതെ ഹൃദയം തകരാതെ ഞാന്‍
അന്ത്യം വരെയും നിനക്കായി നില്‍പ്പാന്‍
അനുദിനം നിന്‍കൃപ നല്‍കണമേ
ഉറ്റവര്‍ സ്നേഹം അറ്റുപോയാലും
ഏറ്റം പ്രിയര്‍ വിട്ടുമാറിയാലും
മാറ്റമില്ലാത്ത മിത്രം നീ മാത്രം
മറ്റാരുമില്ല പ്രാണപ്രിയാ!
നിന്‍മുഖം നേരില്‍ എന്നു
ഞാന്‍ കാണും
എന്മനമാശയാല്‍ കാത്തിടുന്നു
നീ വരാതെന്‍റെ കണ്ണുനീരെല്ലാം
തുവരുകയില്ല ഹല്ലേലുയ്യാ!
760
Enneshu naadhane ennaasha neeye
Ennaalum mannil nee mathiye
Aarum sahaayamillaathe paaril
Paaram niraashayil neerum neram
Kaithaangalekuvaan
Kannuneer thudappaan
Karthaave! neeyallaathaarumilla
Allalin vazhiyil aazhiyinnalayil
Alayaathe hrudayam thakaraathe njaan
Anthyam vareyum ninakkaayi nilppaan
Anudinam ninkrupa nalkaname
Uttavar sneham attupoyaalum
Ettam priyar vittu maariyaalum
Maattamillaatha mithram nee maathram
Mattaarumilla praana priyaa!
Nin mukham neril ennu
Njaan kaanum
Enmanamaashayaal kaathidunnu
Nee varaathente kannuneerellaam
Thuvarukayilla halleluyya!