770
അഴലേറും ജീവിത മരുവില്‍ നീ
തളരുകയോ ഇനി സഹജ!
നിന്നെ വിളിച്ചവന്‍ ഉണ്മയുള്ളോന്‍
കണ്ണിന്‍മണിപോലെ കാത്തിടുമെ
അന്ത്യംവരെ വഴുതാതെയവന്‍
താങ്ങി നടത്തിടും പൊന്‍കരത്താല്‍
കാര്‍മുകില്‍ ഏറേക്കരേറുകിലും
കാണുന്നില്ലെ മഴവില്ലിതിന്മേല്‍
കരുതുക വേണ്ടതില്‍ ഭീകരങ്ങള്‍
കെടുതികള്‍ തീര്‍ത്തവന്‍ തഴുകിടുമേ
മരുഭൂപ്രയാണത്തില്‍ ചാരിടുവാന്‍
ഒരു നല്ലനായകന്‍ നിനക്കില്ലയോ?
കരുതും നിനക്കവന്‍ വേണ്ടതെല്ലാം
തളരാതെ യാത്ര തുടര്‍ന്നിടുക
ചേലോടു തന്ത്രങ്ങള്‍ ഓതിടുവാന്‍
ചാരന്മാരുണ്ടധികം സഹജ!
ചുടുചോര ചിന്തേണ്ടി വന്നിടിലും
ചായല്ലേ ഈ ലോകതാങ്ങുകളില്‍
കയ്പുള്ള വെള്ളം കുടിച്ചിടിലും
കല്‍പ്പന പോലെ നടന്നിടണം
ഏല്‍പ്പിക്കയില്ലവന്‍ ശത്രുകൈയില്‍
സ്വര്‍പ്പുരം നീ അണയുംവരെയും
770
Azhalerum jeevitha maruvil nee
Thalarukayo ini sahaj!
Ninne vilichavan unmayullon
Kannin mani pole kaathidume
Anthyam vare vazhuthaatheyavan
Thaangi nadathidum ponkarathaal
Kaarmukil erekkarerukilum
Kaanunnille mazhavillathinmel
Karuthuka vendathil bheekarangal
Keduthikal theerthavan thazhukidume-
Marubhoo prayaanathil chaariduvaan
Oru nalla naayakan ninakkillayo?
Karuthum ninakkavan vendathellaam
Thalaraathe yaathra thudarnniduka-
Chelodu thanthrangal othiduvaan
Chaaranmaarundadhikam sahaja!
Chudu chora chinthendi vannidilum
Chaayalle ee lokathaangukalil-
Kaippulla vellam kudichidilum
Kalppana pole nadannidanam
Elppikkayillavan shathrukkayyil
Swarppuram nee anayum vareyum-