Sankadathaal njaan thalarnnu
സങ്കടത്താല്‍ ഞാന്‍ തളര്‍ന്നു

Lyrics by
784
രീതി: ദു:ഖത്തിന്‍റെ പാനപാത്രം സങ്കടത്താല്‍ ഞാന്‍ തളര്‍ന്നു സങ്കേതം തേടി നടന്നു തങ്കരുധിരം പകര്‍ന്നു ചങ്കു രക്ഷകന്‍ തുറന്നു- പാപഭാരം നീക്കിത്തന്നു ശാപവുമെല്ലാമകന്നു പാവനാത്മാവെ പകര്‍ന്നു ദൈവസ്നേഹം എന്നില്‍ തന്നു ഉള്ളമതിലെന്‍ ദൈവം താന്‍ പള്ളികൊണ്ടു വാണീടുവാന്‍ വല്ലഭന്‍ എഴുന്നള്ളിനാന്‍ കല്‍നെഞ്ചിനെ മാംസമാക്കാന്‍ കല്‍പ്പനകള്‍ കാക്കാന്‍ ശക്തി അല്‍പ്പമില്ലാഞ്ഞെന്നില്‍ പ്രാപ്തി അപ്പനനുഗ്രഹിച്ചന്നു കെല്‍പുതാനങ്ങുണ്ടായ് വന്നു പാപശക്തികളകന്നു ദൈവശക്തി ഉള്ളില്‍ വന്നു ദൈവഭവനമതാക്കി ദൈവവാസമുള്ളിലാക്കി- ഇത്തരമനുഗ്രഹങ്ങള്‍ക്കെത്രയോ അപാത്രനാമീ ചത്ത നായിതാ നിന്‍പാദം മുത്തി വണങ്ങി പാടുന്നേന്‍-
784
Reethi : “Dhukhathinte paanapaathram” Sankadathaal njaan thalarnnu sanketham thedi nadannu Thankarudiram pakarnnu c hanku rakshakan thurannu- Paapabhaaram neekkithannu shaapavumellaamakannu Paavanaatmaave pakarnnu daivasneham ennil thannu Ullamathilen daivam thaan pallikondu vaaniduvaan Vallabhan ezhunnellinaan kalnenchine maamsamaakkaan- Kalppanakal kaakkaan shakthi alpamillaanjennil praapthi Appananugrahichannu kelputhaanangundaay vannu Paapashakthikalakannu daivashakthi ullil vannu Daiva bhavanamathaakki daiva vaasamullilaakki- Itharamanugrahangalkkethrayo apaathranaamee Chatha naayithaa nin paadam muthi vanangi paadunnen-