Unernnezhunnelppin unernnezhunnelppin
ഉണര്‍ന്നെഴുന്നേല്‍പ്പിന്‍ ഉണര്‍ന്നെഴുന്നേല്‍പ്പിന്‍

Lyrics by G.P
786
രീതി: ഉറക്കം തെളിവോം 1.ഉണര്‍ന്നെഴുന്നേല്‍പ്പിന്‍ ഉണര്‍ന്നെഴുന്നേല്‍പ്പിന്‍ ഉത്സുകരായിരിപ്പിന്‍ ഉന്നതനാഥന്‍ ഉയിര്‍ത്തെഴുന്നേറ്റു ഉയരത്തില്‍ ജീവിക്കുന്നു 2.ഇരുള്‍ മൂടും കാലം ഈ ഭൂവില്‍ വരുവാന്‍ ഇല്ലിനി നാളധികംപ്രബുദ്ധരായ് നമ്മള്‍ പ്രവൃത്തികള്‍ ചെയ്വിന്‍ പ്രത്യാശയോടിരിപ്പിന്‍- 3.അത്തിയും തളിര്‍ത്തു വേനലുമടുത്തു ക്രിസ്തുവിന്‍ വരവടുത്തു വിശുദ്ധിയെക്കാത്തു വിശുദ്ധര്‍ നാമൊത്തു വിജയത്തിന്‍ ഗീതംപാടാം- 4.ക്രിസ്തുവില്‍ ചെയ്യും പ്രവൃത്തികളൊന്നും വൃഥാവിലല്ലല്ലൊ പ്രതിഫലം ലഭിക്കും കിരീടം ധരിക്കും പ്രിയനവന്‍ വരും നാളില്‍- 5.പുതുമേനി ധരിച്ചു പുതുവീണയേന്തി പുതുഗാനം പാടിയന്നാള്‍ പരലോകം തന്നില്‍ പിരിയാതെ നമ്മള്‍ പരനോടു ചേര്‍ന്ന് വാഴും-
786
1.Unernnezhunnelppin unernnezhunnelppin Utsukaraayirippin unnatha naadhan uyirthezhunnettu Uyarathil jeevikkunnu 2.Irul moodum kaalameebhoovil varuvaan illini naaladhikam Prabhudharaay nammal pravruthikal cheyvin Prathyaashayodirippin- 3.Athiyum thalirthu venalumaduthu kristhuvin varavaduthu Vishudhiyekkaathu vishudhar naamothu Vijayathin geetham paadaam- 4.Kristhuvil cheyyum pravruthikalonnum vrudaavilallallo Prathiphalam labhikkum kireedam dharikkum Priyanavan varum naalil- 5.Puthumeni dharichu puthuveena vaayichu Puthu gaanam paadiyannaal Paralokam thannil piriyaathe nammal Paranode chernnu vaazhum-