789
എനിക്കെന്നും യേശുവുണ്ട്
അവനിയിലാശ്രയിപ്പാന്‍
വിനയിലും പലവിധ ശോധനകളിലും
എനിക്കെന്നും യേശുവുണ്ട്
താങ്ങി നടത്തുവാന്‍ വല്ലഭനായ്
താപത്തിലെനിക്കവന്‍ നല്‍തുണയായ്
തന്‍കരം നീട്ടി സങ്കടം നീക്കും
തന്‍കൃപമതിയെനിക്ക്
ഇന്നലേമിന്നു മനന്യനവന്‍
മന്നിതിലെന്നുമെന്‍ കൂടെയുണ്ട്
നിത്യതയോളം കൂട്ടാളിയേശു
മൃത്യുവിലും പിരിയാ
അവനെനിക്കെന്നും സങ്കേതമാം
അവനിലാണെന്നുടെ ബലമെല്ലാം
അനുദിനം നന്മയനുഭവിക്കുന്ന
അനുഗ്രഹജീവിതമാം
മരുവിലെന്‍ യാത്ര തീര്‍ന്നൊടുവില്‍
തിരുസവിധം ഞാനണഞ്ഞിടുമ്പോള്‍
അരുമയില്‍ തന്മുഖം
നേരില്‍ ഞാന്‍ കാണും
തീരുമെന്‍ ദുരിതമെല്ലാം
789
Enikkennum yeshuvunde
Avaniyilaasrayippaan
Vinayilum palavidha shodanakalilum
Enikkennum yeshuvunde
Thaangi nadathuvaan vallabhanaay
Thaapathilenikkavan nalthunayaay
Thankaram neetti-sankadam neekkum
Than krupa mathiyenikke
Innaleminnu mananyanavan
Mannithilennumen koodeyunde
Nithyathayolam-koottaaliyeshu
Mruthyuvilum piriyaa
Avanenikkennum sankethamaam
Avanilaanennude balamellaam
Anudinam nanma-yanubhavikkunna
Anugraha jeevithamaam
Maruvilen yaathra theernnoduvil
Thiru savidham njaananjidumbol
Arumayil thanmukham
Neril njaan kaanum
Theerumen durithamellaam