Ee daivam ennumen daivam
ഈ ദൈവം എന്നുമെന്‍ ദൈവം

Lyrics by C.J
791
ഈ ദൈവം എന്നുമെന്‍ ദൈവം ജീവാന്ത്യത്തോളം വഴി നടത്തും ശാശ്വതഭുജങ്ങള്‍ കീഴിലുണ്ട് യേശു എപ്പോഴും കൂടെയുണ്ട് കരങ്ങളില്‍ വഹിക്കും കണ്ണുനീര്‍ തുടയ്ക്കും കരുതിയെന്നെ നടത്തും ഉള്ളം തകര്‍ന്നു നീറിടുമ്പോള്‍ ഉറ്റവരകന്നു മാറിടുമ്പോള്‍ ഉണ്ടെനിക്കരികില്‍ ഉന്നതനേശു ഉത്തമ നല്‍സഖിയായ് ഏറിവരും ദു:ഖഭാരങ്ങളോ ഏകനായ് തീരും നേരങ്ങളോ എന്തു വന്നാലും മന്നിലെന്നാളും എനിക്കിനീം യേശുവുണ്ട് ആനന്ദമായൊരു ജീവിതമാം ആവതല്ലെനിക്കതു വര്‍ണ്ണിക്കുവാന്‍ ആര്‍ത്തു ഞാന്‍ പാടും കീര്‍ത്തനം ചെയ്യും ആയുസ്സിന്‍ നാള്‍കളെല്ലാം
791
Ee daivam ennumen daivam Jeevaanthyatholam vazhi nadathum Shaashwatha bhujangal keezhilunde Yeshu eppozhum koodeyunde Kaangalil vahikkum Kannuneer thudackkum Karuthiyenne nadathum Ullam thakarnnu neeridumbol Uttavarakannu maaridumbol Undenikkarikil unnathaneshu Uthama nal sakhiyaay Eri varum dukha bhaarangalo Ekanaay theerum nerangalo Enthu vannaalum mannilennaalum Enikkiniem yeshuvunde Aanandamaayoru jeevithamaam Aavathallenikkathu varnnikkuvaan Aarthu njaan paadum keerthanam cheyyum Aayussin naalkalellaam