797
എനിക്കായ് പിളര്‍ന്ന പാറയായോനേ!
ഹീനപാപി നിന്നില്‍ മറഞ്ഞു
പാര്‍ത്തിടട്ടെ
കുന്തമേറ്റ നിന്‍ വിലാവില്‍
നിന്നൊലിച്ച
ഗുണമേറും രക്തവും വിസ്മയജലവും
കടുതായ പാപകുറ്റ ശക്തിയേയും
കഴുകേണമശേഷം ശുദ്ധം അരുളേണം
തിരുന്യാ-യകല്‍പ്പനകള്‍-ക്കു നിവൃത്തി
ചെയ്വതെന്നാലസാദ്ധ്യം
അടിയാന്‍ പാപി
നിരന്തം വൈരാഗ്യഭക്തി പൂണ്ടാലും
നില്‍ക്കാതേറെ കണ്ണുനീര്‍
പാപി ചൊരിഞ്ഞാലും
ഒരു പാ-പത്തിനും
ഉ-പശാന്തി ചെയ്വാന്‍
ഉപയോഗം-അല്ലിവ
നീയേ രക്ഷ ചെയ്ക
കൈയിലൊന്നുമില്ല വെറു-
തേ വരുന്നേന്‍
കര്‍ത്തനേ നിന്‍ കുരിശിലഭയം പിടിച്ചേന്‍
നഗ്നന്‍ ഞാന്‍ വന്നേന്‍
ഉടുപ്പു തന്നരുള്‍ക
നാശപാപി നിന്‍ കൃപയ്ക്കെത്രേ
കാത്തിടുന്നേന്‍
ശുദ്ധിഹീ-നന്‍ ഞാന്‍, കഴു-കേണം എന്നെ
സുഖം ജീവന്‍ തരേണം
പ്രിയ രക്ഷകനേ
ഇഹത്തിലടിയന്‍ ശ്വാസത്തോടിരിക്കേ
ഇനി ലോകം വെടിഞ്ഞു
വിണ്ണി-ന്നു തിരിക്കേ
അറിയാ-ത്ത ലോകങ്ങളെ
ഞാന്‍ കടക്കേ
അന്‍പുതിങ്ങും നിന്തിരുമുമ്പില്‍
വന്നു നില്‍ക്കേ
എനിക്കായ് പിളര്‍ന്ന പാറ-യായോനേ!
ഹീനപാപി നിന്നില്‍ മറഞ്ഞു
പാര്‍ത്തിടട്ടെ
797
Enikkaay pilarnna paara-yaayone!
Heena paapi ninnil maranju
Paarthidatte
Kunthametta nin vilaavil
Ninnolicha
Gunamerum rakthavum vismaya jalavum
Kaduthaaya paapakutta shakthiyeyum
Kazhukenam-ashesham shudham arulenam
Thiru nyaa-yakalpanakal-kku nivruthi
Cheyvethennaal-assaadhyam
Adiyaan paapi
Nirantham vairaagya bhakthi poondaalum
Nilkkaathere kannu neer
Paapi chorinjaalum
Oru paa-pathinum
U-pashaanthi cheyvaan
Upayogam-alliva
Neeye raksha cheyka
Kayyil-onnumilla veru-
The varunnen
Karthane nin kurishil-abhayam pidichen
Nagnan njaan vannen
Uduppu thannarulka
Naasha paapi nin krupackkathre
Kkaathidunnen
Shudhi hee-nan njaan, kazhu-kenam enne
Sukham jeevan tharenam
Priya rakshakane
Ihathiladiyan shwaasathodirikke
Ini lokam vedinju
Vinni-nnu thirikke
Ariyaa-tha lokangale
Njaan kadakke
Anpu thingum ninthiru mumbil
Vannu nilkke
Enikkaay pilarnna paara-yaayone!
Heena paapi ninnil maranju
Paarthidatte