Ethra nalla mithram enikkeshu
എത്ര നല്ല മിത്രമെനിക്കേശു

Lyrics by E.I.J
800
എത്ര നല്ല മിത്രമെനിക്കേശു-ഭാര- മത്രയും വഹിപ്പതിന്നു പ്രാപ്തന്‍ എന്നെ- യത്രയും സ്നേഹിച്ചു ശാപ മൃത്യുവെന്‍ പേര്‍ക്കായ് സഹിച്ച മിത്രം-ആത്മമിത്രം! എത്രയോ സന്തോഷം തന്‍തൃപ്പാദം-തത്ര അത്രയും തീരുന്നു മത്സന്താപം-ഉള്ളില്‍ എത്രയും കൗതുകം നല്‍കിടുന്ന തന്‍ തിരുവചനം ഓര്‍ത്താല്‍ -അതിചിത്രം! ഭക്തരുടെ യോഗമെനിക്കിമ്പം-അതു ശക്തിയേറും ദൈവത്തിന്‍ കുടുംബം അതില്‍ കര്‍ത്തൃമേശയോടണയും നേര മുള്ളില്‍ നിന്നൊഴിഞ്ഞു പോകും-സര്‍വ്വ തുമ്പം സങ്കടത്താല്‍ ക്ഷീണിച്ചു ഞരങ്ങി-ടുമ്പോള്‍ തന്‍കരങ്ങള്‍ മൂലമെന്നെ താങ്ങി തന്‍റെ വന്‍ കൃപകളോരോന്നെന്നെ കാണിക്കും നേരമുള്ളില്‍ സന്തോഷം തിങ്ങിടുന്നു
800
Ethra nalla mithram-enikkeshu-bhaara- Mathrayum vahippathinnu Praapthan-enne- Ethrayum snehichu shaapa Mruthyuven perkkaay Sahicha mithram- aatma mithram! Ethrayo santhosham Than thruppaadam-thathra Athrayum theerunnu Matsanthaapam-ullil Ethrayum kauthukam nalkidunna Than thiru vachanam Othaal -athichithram! Bhaktharude yoga-menikkimbam- athu Shakthiyerum daivathin kudumbam Athil kathru meshayod-anayum nera Mullil ninnozhinju Pokum-sarvva thunpam Sankadathaal ksheenichu Njarangi-dumbol Than karangal moolamenne thaangi Thante van krupakal-oronnenne Kaanikkum neramullil Santhosham thingidunnu