Imbamodeshuvil therum
ഇമ്പമോടേശുവില്‍ തേറും

Lyrics by D.M
802
ഇമ്പമോടേശുവില്‍ തേറും അന്‍പോടെ സേവിക്കുമേ കൃപയില്‍ ആത്മാവുറയ്ക്കും താപമോ ദൂരവേ ലഘുസങ്കടങ്ങള്‍ എണ്ണാ- ലോകസുഖമോ ചണ്ടിയേ! ചന്തമായോര്‍ കിരീടമുണ്ടന്ത്യം ഇമ്പമോടേശുവില്‍ തേറും- തേറും തേറും തേറും അന്ത്യത്തോളം ചന്തമായോര്‍ കിരീടമുണ്ടന്ത്യം ഇമ്പമോടേശുവില്‍ തേറും ഇമ്പമോടേശുവില്‍ തേറും തന്നാശ്രയം മാത്രമേ ദേഹിക്കു നല്ലൊരാഹ്ലാദം സഹായം പൂര്‍ണ്ണമേ തേജസ്സുള്ളോര്‍ സന്തോഷമേ തേജസ്സിന്‍ വാഴ്ച സ്ഥാപിച്ചേ ചന്തമായോര്‍ കിരീടമുണ്ടന്ത്യം ഇമ്പമോടേശുവില്‍ തേറും ഇമ്പമോടേശുവില്‍ തേറും അമ്പരപ്പൊട്ടുമില്ലേ കമ്പം കൂടാത്തോര്‍ വിശ്വാസം നങ്കൂരം പോലുണ്ടേ വിഷാദം ഏറെ പൊങ്ങുമേ വൈഷമ്യം നൊടി നേരമേ ചന്തമായോര്‍ കിരീടമുണ്ടന്ത്യം ഇമ്പമോടേശുവില്‍ തേറും ഇമ്പമോടേശുവില്‍ തേറും അന്ത്യശ്വാസം പോം വരെ ശരീരം പുല്ലുപോല്‍ വാടും കാര്യമല്ലേതുമേ കേടുള്ളോര്‍ കൂടു വീഴ്കിലും നടുങ്ങിപ്പോകാതുണരും ചന്തമായോര്‍ കിരീടമുണ്ടന്ത്യം ഇമ്പമോടേശുവില്‍ തേറും
802
Imbamodeshuvil therum Anpode sevikkume Krupayil aatmaavurackkum Thaapamo doorave Lakhu sankadangal enna- loka sukhamo chandiye! Chanthamaayor kireedamund anthyam Imbamodeshuvil therum Therum therum therum anthyantholam Chanthamayor kireedamund anthyam Imbamodeshuvil therum Imbamodeshuvil therum Thannaashrayam maathrame Dehikku nallor-aahlaadam Sahayam poornname Thejassullor santhoshame Thejassin vaazhcha sthaapiche Chanthamaayor kireedamundanthyam Imbamodeshuvil therum Imbamodeshuvil therum Ambarappottumille Kambam koodaathor vishwaasam Nankooram polunde Vishaadam ere pongume Vaishamyam nodi nerame Chanthamaayor kireedamundanthyam Imbamodeshuvil therum Imbamodeshuvil therum Anthya shwaasam pom vare Shareeram pullu pol vaadum Kaaryamallethume Kedullor koodu veezhkilum Nadungi ppokaathunarum Chanthamaayor kireedamundanthyam Imbamodeshuvil therum