Ethra nalla mithram yeshu
എത്ര നല്ല മിത്രം യേശു

Lyrics by E.I.J
803
“What a friend we have” എത്ര നല്ല മിത്രം യേശു ഖേദ- ഭാരം വഹിപ്പാന്‍! എത്ര സ്വാതന്ത്ര്യം നമുക്കും സര്‍വ്വം ബോധിപ്പിക്കുവാന്‍! നഷ്ടമാക്കി സമാധാനം ഭാരം ചുമന്നെത്ര നാം! യേശുവോടു പറയായ്ക മൂലമത്രേ സര്‍വ്വവും ശോധനകള്‍ നമുക്കുണ്ടോ ക്ലേശമേതിലെങ്കിലും? ലേശവും നിരാശ വേണ്ടാ യേശുവോടു പറയാം കഷ്ടതയില്‍ പങ്കുകൊള്ളും ശ്രേഷ്ഠമിത്രം യേശുവാം നമ്മെ മുറ്റുമറിയുന്ന തന്നെയറിയിക്ക നാം ഭാരം മൂലം ഞെരുങ്ങുന്നോ ക്ഷീണം വര്‍ദ്ധിക്കുന്നുവോ യേശുവല്ലയോ സങ്കേതം തന്‍മേല്‍ സര്‍വ്വം വച്ചിടാം സ്നേഹിതന്മാര്‍ ഹസിക്കുന്നോ? യേശുവോടു പറക തന്‍റെയുള്ളംകൈയില്‍ നമ്മെ പാലിച്ചാശ്വസിപ്പിക്കും
803
“What a friend we have” Ethra nalla mithram yeshu kheda- bhaaram vahippaan! Ethra swaanthryam namukku sarvvam Bodhippikkuvaan! Nashtamaakki samaadhaanam, Bhaaram chumennethra naam Yeshuvodu parayaayka- moolamathre sarvvavum Shodhanakal numukkundo Klesham-ethilenkilum Leshavum niraasha vendaa Yeshuvodu parayaam Kashtatheyil panku kollum Shreshta mithram yeshuvaam Namme muttumariyunna Thanneyariyikka naam Bhaaram moolam njerungunno Ksheenam vardhikkunnuvo Yeshu allayo sanketham Thanmel sarvvam vechidaam Snehithanmaar hasikkunno? Yeshuvodu paraka Thante ullam-kaiyyil namme Paalichaashwasippikkum