806
എന്‍യേശു എനിക്കായ്
കരുതിടുമ്പോള്‍-പിന്നെ
എനിക്കൊരു കുറവുമില്ലെന്‍ മനമേ
പാപികളില്‍ പരമന്‍പു കലര്‍ന്നവന്‍
പാരിതില്‍ മനുസുതനായ് വന്നവന്‍
ജീവനെത്തന്നവന്‍ ചാവിനെ വെന്നവന്‍
ജീവനിലുയിര്‍ത്തവന്‍
വൈരിയെ തകര്‍ത്തവന്‍
കൂരിരുള്‍ വഴികളിലായി
ഞാന്‍ വലയുകില്‍
കൂടെയുണ്ടിനിയവനെന്നരികില്‍
കന്മഷമകറ്റും കണ്ണുനീര്‍ തുടയ്ക്കും
കൈവിടാതൊടുവോളം
നല്‍വഴിയില്‍ നടത്തും
സങ്കടത്തില്‍ സഖിയും
സര്‍വ്വ സഹായിയും
സദ്ഗുരുനാഥനും നായകനും
എന്‍ജീവയപ്പവുമന്‍പെഴുമപ്പനും
സര്‍വ്വവുമെനിക്കവന്‍ സങ്കടമില്ലിനി
വാനവും ഭൂമിയുമാകൃതി ചെയ്തവന്‍
താനെനിക്കാശ്രയം ഭയമെന്തിന്നായ്?
വയലിലെ താമര വളരുവതില്ലയോ?
വാനിലെപ്പറവകള്‍
പുലരുവതില്ലയോ?
പിമ്പിലുള്ളതിനെ ഞാന്‍
പൂര്‍ണ്ണമായ് മറന്നും
മുമ്പിലുള്ളതിന്നായിട്ടാഞ്ഞുകൊണ്ടും
പരമവിളിയുടെ ഫലമെഴും വിരുതിനെ
ക്കരുതിയെന്‍ ലാക്കിനെ
നോക്കി ഞാനോടുമേ
806
En yeshu enikkaay
Karuthidumbol-pinne
Enikkoru kuravumillen maname
Paapikalil paramanpu kalarnnavan
Paarithil manu-suthanaay vannavan
Jeevane thannavan chaavine vennavan
Jeevaniluyirthavan
Vairiye thakarthavan
Koorirul vazhikalilaayi
Njaan valayukil
Koodeyundini avenenn-arikil
Kanmasha-makattum kannuneer thudackkum
Kaividaathoduvolam
Nal vazhiyil nadathum
Sankadathil sakhiyum
Sarvva sahaayiyum
Sadguru naadhanu naayakanum
En jeevayappavum anpezhumappanum
Sarvvavum-enikkavan sankadamillini
Vaanavum bhoomiyum-aakruthi cheythavan
Thaanenikk-aashrayam bhayam-enthinnaay?
Vayalile thaamara valaruvathillayo?
Vaanile pparavakal
Pularuvathillayo?
Pimbilullathine njaan
Poornnamaay marannum
Mumbilullathinnaayitt-aanju kondum
Parama viliyude phalamezhum viruthine
Kkaruthiyen laakkine
Nokki njaanodume