811
അരുമാതാതാ! അയ്യോ! നിന്‍റെ
അടിമലര്‍ഗതി മമ ത്രിയേകനാകുമെന്‍
പരമകൃപാനിധിയല്ലോ നീ-എന്തീ
പരമ നീചനിലത്ര ദയതോന്നി!-നിന്‍റെ
മകനെന്നിനിയെങ്ങനെ
ഞാന്‍ മൊഴിവേനയ്യോ!-എന്‍
നിന്‍ചേവടി വിട്ടോടിപ്പോയേനേ-കഷ്ടം
പഞ്ചപാതകന്നടിപണിഞ്ഞേനേ
നെഞ്ചില്‍ തിരുക്കനിവെ
വെടിഞ്ഞേനേ മാമോ-
നഞ്ചി പന്നികള്‍ മേയ്പാന്‍ പോയേനേ
ക്ഷുത്താല്‍ മെലിഞ്ഞേനേ
തവിടിന്നലഞ്ഞേനേ
കണ്ണീര്‍ ചൊരിഞ്ഞേ പൊരിഞ്ഞേ
വരുന്നേനടിമയ്യോ!-എന്‍
സര്‍പ്പസന്തതിയുള്ളില്‍
വഹിച്ചേനേ-നിന്നുയിര്‍പ്പിന്‍
കട്ടികളാക്കി വരിച്ചേനേ
അപ്പാ! നിന്‍ ധനമെല്ലാം
മുടിച്ചേനേ-ലോക
കുപ്പക്കുഴിയിലേവം മദിച്ചേനേ
മണ്ണേ അണിഞ്ഞേനേ വിണ്ണേ
ഉരിഞ്ഞേനേ
അയ്യോ! പറവാനരുതേ-കൃപ തേ
ശരണമെനിക്കു-എന്‍
തിരുമുഖത്തു നോക്കുവാന്‍
മടിക്കുന്നേതിരു
ക്കരള്‍ക്കനിവോര്‍ത്തെന്‍
വായ് തുറക്കുന്നേ
തിരുക്കൈയണപ്പെന്‍
മനമുരുക്കുന്നേ-നിന്‍റെ
തിരുവായ് ചുംബനം ദേഹം തളര്‍ത്തുന്നേ
ഉള്ളം ഉരുകുന്നു-വെള്ളം
നികരുന്നു-തിരു
ചരണം ശരണം ശരണം
കരുണാനിധേ!-എന്‍
811
Aruma thaathaa! ayyo! ninte
Adi-malargathi mama thriyekanaakumen
Parama krupaa nidhiyallo nee-enthee
Parama neechanil-ithra daya thonni!-ninte
Makanennini-yengane
Njaan mozhiven-ayyo!-en
Nin-chevadi vittodippoyene-kashtam
Pancha-paathaka-nnadipaninjene
Nenjchil thirukkanive
Vedinjene-maamo-
Nanjchi pannikal meypaan poyone
Kshuthaal melinjene
Thavidinn-alanjene
Kanneer chorinje porinje
Varunnen-adimayayyo!-en
Sarppa santhathi-yullil
Vahichene-ninnuyirppin
Kuttikalaakki varichene
Appa! nin dhanamellaam
Mudichene- loka
Kuppa-kkuzhiyilevam madichene
Manne aninjene vinne
Urinjene
Ayyo! paravaanaruthe-krupa the
Sharana-menikku-en
Thirumukhathu nokkuvaan
Madikkunnethiru
Kkaral-kkanivorthen
Vaay thurakkunne
Thirukkaiyanappen
Manam-urukkunne-ninte
Thiruvaay chumbanam deham thalarthunne
Ullam urukunnu-vellam
Nikarunnu-thiru
Charanam sharanam sharanam
karunaanidhe!-en