813
എന്‍റെ സങ്കേതവും ബലവും
ഏറ്റവുമടുത്ത തുണയും
എന്തൊരാപത്തിലും ഏതു
നേരത്തിലും
എനിക്കെന്നുമെന്‍ ദൈവമത്രേ
ഇരുള്‍ തിങ്ങിടും പാതകളില്‍
കരള്‍ വിങ്ങിടും വേളകളില്‍
അരികില്‍ വരുവാന്‍ കൃപകള്‍ തരുവാന്‍ ആരുമില്ലിതുപോലൊരുവന്‍
എല്ലാ ഭാരങ്ങളും ചുമക്കും എന്നും
താങ്ങിയെന്നെ നടത്തും
കര്‍ത്തന്‍ തന്‍ കരത്താല്‍
കണ്ണുനീര്‍ തുടയ്ക്കും
കാത്തുപാലിക്കുമെന്നെ നിത്യം
ഇത്ര നല്ലവനാം പ്രിയനെ
ഇദ്ധരയില്‍ രുചിച്ചറിവാന്‍
ഇടയായതിനാലൊടുവില്‍ വരെയും
ഇനിയെനിക്കെന്നും താന്‍ മതിയാം
എന്നെ തന്നരികില്‍ ചേര്‍ക്കുവാന്‍
എത്രയും വേഗം വന്നിടും താന്‍
പുത്തനാം ഭവനം എത്തി വിശ്രമിപ്പാന്‍
ആര്‍ത്തിയോടെ ഞാന്‍ കാത്തിരിപ്പൂ
813
Ente sankethavum balavum
Ettavum-adutha thunayum
Enthoraa-pathilum ethu
nerathilum
Enikkennum-en daivamathre
Irul thingidum paathakalil
Karal vingidum velakalil
Arikil varuvaan krupakal tharuvaan
Aarum-illithu-pol-oruvan
Ellaa bhaarangalum chumakkum ennum
Thaangi-enne nadathum
Karthan than karathaal
Kannuneer thudackkum
Kaathu paalikkumenne nithyam
Ithra nallavanaam priyane
Idharayil ruchicharivaan
Idayaayathinaal oduvil vareyum
Iniyenikk-ennum thaan mathiyaam
Enne thannarikil cherkkuvaan
Ethrayum vegam vannidum thaan
Puthanaam bhavanam ethi vishramippaan
Aarthiyode njaan kaathirippoo