814
പ്രാണനാഥാ! യേശുദേവാ!
പാരില്‍ നീ മതിയേ പാദമെന്‍ ഗതിയേ
നീ മതി വേറാരും വേണ്ടീ
നീചഭൂമിയിലാശ്രയിപ്പാന്‍
നിമിഷംതോറും മാറിടുന്ന
മനുഷ്യനില്‍ ഞാന്‍ ചാരുകയോ?-
കൂട്ടുകാരും കൈവെടിഞ്ഞാല്‍
കൂടെ നിന്നിടും നീ തുണയായ്
കഠിനക്ഷാമകാലത്തും നീ
കാക്കയാലും കാക്കുകയായ്-
തീയണച്ചും സിംഹത്തിന്‍റെ
വായടച്ചും കാത്തിടും നീ
ശക്തി നല്‍കും ശത്രുവോടു
യുദ്ധം ചെയ്വാന്‍ പ്രാപ്തി തരും-
പെരിയ ശത്രുരഥങ്ങള്‍ വന്നാല്‍
ചെറിയ ഭീതിയുമില്ലെനിക്ക്
അതിലുമധികം നിന്‍രഥങ്ങള്‍
മതിലുപോലുണ്ടെന്നരികില്‍-
ഇത്ര നല്ല കര്‍ത്തനെന്‍റെ
മിത്രമാണിന്നായതിനാല്‍
എത്ര ഗീതം പാടിയാലും
മതിവരുന്നില്ലെന്‍ മനസ്സില്‍-
814
Praana naadha! yeshu devaa!
Paaril nee mathiye paadamen gathiye
Nee mathi veraarum vendee-
neecha bhoomiyil aashrayippaan
Nimisham thorum maaridunna
Manushyanil njaan chaarukayo?-
Koottukaarum kaivedinjaal
koode ninnidum nee thunayaay
Katdina kshaama kaalathum nee
Kaakkayaalum kaakkukayaay-
Theey-anachum simhathinte
vaayadachum kaathidum nee
Shakthi nalkum shathruvodu
Yudham cheyyaan praapthi tharum-
Periya shathru-radhangal vannaal
Cheriya bheethiyum-illenikke
Athilum-adhikam nin-radangal
mathilupol-undenn-arikil
Ithra nalla karthanente
mithramaan-innaayathinaal
Ethra geetham paadiyaalum
mathi varunnill-en manassil