816
എന്‍റെ യേശു നായകന്‍
എനിക്കു നല്ല സ്നേഹിതന്‍
വിണ്ണിന്‍ സുഖം വെടിഞ്ഞീ മന്നിതില്‍
എന്നെയും തന്‍മകനാക്കുവാന്‍
വന്നു ജീവന്‍ തന്ന നാഥന്‍
എന്നുമെന്നുമനന്യനാം
ആരം സഹായമായില്ലാതെ ഞാന്‍
പാരം വലഞ്ഞിടും വേളയില്‍
അരുമയോടെന്നരികില്‍ വന്ന
ആത്മനാഥനേശുവാം
എല്ലാമെനിക്കെന്‍റെ നന്മയ്ക്കായി
സ്വര്‍ല്ലോകനാഥന്‍ തരുന്നതാല്‍
ഇല്ല ഭീതിയുള്ളിലെന്‍റെ
നല്ല നാഥന്‍ അവനല്ലോ
816
Ente yeshu naayakan
Enikku nalla snehithan
Vinnin sukham vedinjee mannithil
Enneyum than-makanaakkuvaan
Vannu jeevan thanna naadhan
Ennum-ananyanaam
Aarum sahaayamillaathe njaan
Paaram valanjidum velayil
Arumayodannarikil vanna
Aatma-naadhaneshuvaam
Ellaam-enikkente nanmackkaayi
Swarlloka naadhan tharunnathaal
Illa bheethiyullil-ente
Nalla naadhan avanallo