Ennalum sthuthichiduvin yeshu
എന്നാളും സ്തുതിച്ചിടുവിന്‍ യേശു

Lyrics by G.P
82
എന്നാളും സ്തുതിച്ചിടുവിന്‍ യേശു രാജാധിരാജാവിനെ നമ്മള്‍ പാടി പുകഴ്ത്തിടുവിന്‍ ആദിയുമവനാം അന്തവുമവനാം അത്ഭുതരക്ഷകനാം നമ്മെ തേടിയീധാത്രിയില്‍ വന്നു തന്‍ജീവനെ തന്നൊരു സ്നേഹിതനാം സമ്പന്നനെന്നാല്‍ നമ്മെ കരുതി നിര്‍ധനനായിത്തീര്‍ന്ന തന്‍റെ നിസ്തുല്യമാം കൃപ നിത്യവും ധ്യാനിച്ചു വാഴ്ത്തി സ്തുതിക്കുക നാം വാനം ഭൂവനം എല്ലാം ചമച്ചോന്‍ ഹീനമരക്കുരിശില്‍ നമ്മെ സ്നേഹിച്ചു ശാപമൃത്യുവരിച്ചു രക്ഷിച്ചതും നിനച്ച് നന്ദിയാലുള്ളം നന്നേ നിറഞ്ഞു വന്ദനം ചെയ്തിടുവിന്‍ ദൈവ നന്ദനന്‍ ചെയ്ത നന്മകളോര്‍ത്തു കീര്‍ത്തനം പാടിടുവിന്‍
82
Ennalum sthuthichiduvin yeshu Rajaadhiraajavine nammal paadi Pukazhthiduvin Aadiyumavanaam anthavumavanaam Atbhutha rakshakanaam namme Thediyee dhaathriyil vannuthan jeevane Thannoru snehithanaam Sambannanennaal namme karuthi Nirdhananayi theernna thante Nisthulyamaam krupa nithyavum dhyaanichu Vaazthistuthikkuka naam Vaanam bhuvanam ellaam chamachon Heena marakkurishil namme Snehichu shaapa mruthyu varichu Rakshichathum ninache Nandiyaalullam nanne niranju Vandanam cheythiduvin daiva Nandanan cheytha nanmakalorthu Keerthanam paadiduvin