825
ഇന്നുമെന്നും എന്നാശ്രയമായ്
ഇങ്ങിനീം യേശുമതിയാം
എന്നാധിയെല്ലാം ഒന്നായകന്നു
പോകുന്നു തന്‍ചാരേ വരുമ്പോള്‍
ഞാനാശ്രയിക്കും എന്‍ ദൈവമെന്നെ-
അനാഥനായ് കൈവിടുമോ?
കണ്ണീര്‍ തുടച്ചും കൈകള്‍ പിടിച്ചും
കാത്തിടും കണ്‍മണിപോലെ
ജീവന്‍ വെടിഞ്ഞ എന്‍ ജീവനാഥന്‍
ജീവിക്കുന്നത്യുന്നതനായ്
അവനുണ്ടെനിക്കെല്ലാമായെന്നും
അവനിയില്‍ കരുതുവാനായി-
കഷ്ടതകളില്‍ മാറാത്ത നല്ല
കര്‍ത്താവെനിക്കുള്ളതിനാല്‍
കലങ്ങാതെയുലകില്‍ പുലരുന്നു ദിനവും
കൃപയാലെ ഹാ ഹല്ലെലുയ്യാ!-
825
Innum-ennum enn-aashrayamaay
Ingini yeshu mathiyaam
Ennaadhiyellaam onnaayakannu
Pokunnu than chaare varumbol
Njaanaashrayikkum en daivam enne
Anaadhanaay kaividumo?
Kanneer thudachum kaikal pidichum
Kaathidum kanmanipole
Jeevan vedinja enjeeva naadhan
Jeevikkunn-athyunnathanaay
Avan-und-enikk ellaamaay-ennum
Avaniyil karuthuvaanaay-
Kashtathakalil maaraatha nalla
Karthaav-enikkullathinaal
Kalangaathe-ulakil pularunnu dinavum
Krupayaale ha halleluyya!-