Ente yeshuve naadhaa
എന്‍റെ യേശുവേ നാഥാ

Lyrics by G.K
829
എന്‍റെ യേശുവേ! നാഥാ! സ്വര്‍ഗ്ഗീയ താതാ! എന്നുമഭയം നീ എന്നുമഭയം നീ എല്ലാം നീയറിയുന്നുവല്ലോ എന്നെയും നീയറിയുന്നുവല്ലോ നിന്നെ ഞാന്‍ സ്നേഹിച്ചിടുന്നുവെന്നു നന്നായി നീയറിഞ്ഞിടുന്നു തിരുഹിതമറിഞ്ഞുകൊണ്ടീ മരുവിലെന്‍ ജീവിതം ഞാന്‍ പുലര്‍ത്തിടുവാന്‍ കൃപയേകിടണമേ അലിവുള്ള നായകനേ ആശ്രിതവത്സലനേ! ആനന്ദദായകനേ! അഗതികളടിയങ്ങള്‍ക്കെന്നു മഭയം അരുളമമേ സദയം
829
Ente yeshuve! Naadhaa! swarggeeya thaathaa! Ennum-abhayam nee ennum-abhayam nee Ellaam neeyariyunnuvallo Enneyum neeyariyunnuvallo Ninne njaan snehichidunnuvennu Nannaayi nee-arinjidunnu Thiru-hitham-arinju kondee Maruvilen jeevitham njaan Pularthiduvaan krupayekidaname Alivulla naayakane Aashritha vatsalane! Aananda-daayakane! Agathikal adiyangalkkennum Abhayam arulaname sadayam