Eeshaneyen yeshunaadhaa
ഈശനെയെന്‍ യേശുനാഥാ

Lyrics by E.P.V
830
രീതി: രോഗികള്‍ക്ക നല്ല വൈദ്യന്‍ ഈശനെയെന്‍ യേശുനാഥാ! സ്തോത്രമെന്നേക്കും സര്‍വ്വ ക്ലേശവും ക്രൂശില്‍ വഹിച്ച നായകാ! വന്ദേ! വാഞ്ഛിക്കുന്നെന്നന്തരംഗം നിന്നെയെപ്പോഴും ഇപ്ര- പഞ്ചസന്തോഷങ്ങളില്‍ സംതൃപ്തിയില്ല മേ ഭൂതലത്തിലാശ്രയം നീ മാത്രമെനിക്കു-ദിവ്യ മോദമുള്ളില്‍ തന്നു നിത്യം കാവല്‍ ചെയ്യുന്നു രോഗശോകങ്ങള്‍ സമസ്തം നീക്കിയാരോഗ്യം സ്നേഹ സാഗരം കനിഞ്ഞെനിക്കു നല്‍കിടുന്നതാല്‍ രാത്രിയെന്‍ കിടക്കയില്‍ ക്രിസ്തേശു നാഥനേ!-നിന്നെ കീര്‍ത്തനങ്ങള്‍ പാടി വാഴ്ത്തി വന്ദിച്ചിടും ഞാന്‍ സര്‍വ്വവും സാമോദമര്‍പ്പിക്കുന്നു ഞാനിപ്പോള്‍-എന്‍റെ സര്‍വ്വവുമാം വല്ലഭാ! നിന്‍ സന്നിധാനത്തില്‍
830
‘Rogikalkku nalla vaidyan’ enna reethi Eeshaneyen yeshunaadhaa! Sthothram-ennekkum Sarvva-kleshavum krooshil Vahicha naayakaa!vande! Vaanjchikkunnenn-antharangam Ninneyeppozhum ipra- Pancha santhoshangalil Samthrupthiyilla me Bhuthalithilaashrayam nee Maathram-enikku-divya Modamennullil thannu nithyam Kaaval cheyyunnu Roga-shokangal samastham Neekki-aarogyam sneha Saagaram kaninj-enikku Nalkidunnathaal Raathriyen kidakkayil Kristheshu naadhane! ninne Keerthanangal paadi Vaazhthi vandichidum njaan Sarvvavum saamodam-arppikkunnu Njaanippol-ente Sarvvavumaam vallabhaa! Nin sannidhaanathil