838
എന്‍യേശുവേ! നടത്തിടണേ
നിന്‍ഹിതം പോലെയെന്നെ
കൂരിരുളാണിന്നു പാരിലെങ്ങും
കാരിരുമ്പാണികള്‍ പാതയെങ്ങും
കാല്‍വറി നായകാ! കൈപിടിച്ചെന്‍
കൂടെ നീ വന്നിടണേ
ആശ്രയിക്കാവുന്നോരാരുമില്ല
ആശ്വസിക്കാന്‍ ഭൂവില്‍ ഒന്നുമില്ല
ശാശ്വത ശാന്തിയും വിശ്രമവും
കണ്ടു ഞാന്‍ നിന്നില്‍ മാത്രം
നീയെന്‍ വെളിച്ചവും രക്ഷയുമാം
ഭീതിയെനിക്കില്ലിനി ഒന്നിനാലും
ആയുള്‍ നാളെന്നും നിന്നാലയത്തില്‍
ആകണം-എന്‍റെ വാസം
നിങ്കലേക്കീയേഴ നോക്കിടുമ്പോള്‍
സങ്കടം പോയ്മുഖം ശോഭിതമാം
സംഖ്യയില്ലാതുള്ളനര്‍ത്ഥങ്ങളു-
ണ്ടെങ്കിലും-നീ മതിയാം
രുചിച്ചറിഞ്ഞു നിന്നെ നല്ലവനായ്
ത്യജിക്കുമോ നിന്നെ ഞാന്‍ ജീവനാഥാ
ഭജിക്കും നിന്‍പാദം ഞാന്‍ നാള്‍മുഴുവന്‍
പാടും നിന്‍-കീര്‍ത്തനങ്ങള്‍
838
En yeshuve! nadathidane
Nin hitham poleyenne
Koorirulaaninnu paarilengum
Kaarirumbaanikal paatheyengum
Kaalvary naayakaa! kai-pidichen
Koode nee vannidane
Aashrayikkaavunnor-aarumilla
Aashwasikkaan bhoovil onnumilla
Shaashwatha shaanthiyum vishramavum
Kandu njaan- ninnil maathram
Neeyen velichavum rakshayumaam
Bheethi-enikkillini onninaalum
Aayul naalennum ninnaalayathil
Aakanam-ente vaasam
Ninkalekkee-yezha nokkidumbol
Sankadam poy mukham shobhithamaam
Samkhyayillaathull-anarthdangalu-
Ndenkilum- nee mathiyaam
Ruchicharinju ninne nallavanaay
Thyajikkumo ninne njaan jeeva naadhaa
Bhajikkum nin-paadam njaan naal muzhuvan
Paadum nin keerthanangal