Anukoolamo? ulakil
അനുകലമോ? ഉലകില്‍

Lyrics by G.P
846
അനുകലമോ? ഉലകില്‍ പ്രതികൂലമോ? എനിക്കെന്തായാലും എന്‍ യേശു മതി ഒരു നാളും അകലാത്ത സഖിയാണു താന്‍ തിരുപ്പാദം തേടും അഗതിക്കു തുണയാണു താന്‍ വരുമോരോ ദു:ഖങ്ങള്‍ ഭാരങ്ങളില്‍ തെല്ലും പരിഭ്രമം വേണ്ടെനിക്കേശു മതി ദിനം തോറും കരുതുവാന്‍ അടുത്തുണ്ടു താന്‍ മനം കലങ്ങാതെ അവനി- ലെന്നവലംബമാം കനിവേറും കരങ്ങളാല്‍ കാത്തിടും താന്‍ എന്നെ പാലിപ്പാനിതുപോലെ വേറാരുള്ളു? ഇരുള്‍ മൂടും വഴിയില്‍ നല്ലൊളിയാണു താന്‍ പകല്‍ മരുഭൂവില്‍ ചുടുവെയിലില്‍ തണലാണു താന്‍ വരളുന്ന നാവിനു ജലമാണു താന്‍ എന്നില്‍ പുതുബലം തരും ജീവവചസ്സാണു താന്‍ ഒരിക്കലെന്‍ പേര്‍ക്കായി മുറിവേറ്റതാം തിരുവുടല്‍ നേരില്‍ ദര്‍ശിച്ചു വണങ്ങിടും ഞാന്‍ മമ കണ്ണീര്‍ തുള്ളികള്‍ തോരുമന്നാള്‍ മന്നന്‍ മശിഹതന്‍ ദീപ്തിയില്‍ നിതം വാഴും ഞാന്‍
846
Anukoolamo? ulakil Prathikoolamo? Enikkenthaayaalum en yeshu mathi Oru naalum akalaatha Sakhiyaanu thaan Thiruppaadam thedum agathikku Thunayaanu thaan Varumoro dukhangal bhaarangalil Thellum paribhramam vendenikk-eshu mathi Dinam thorum karuthuvaan Aduthundu thaan Manam kalangaathe avani- lenn avalambamaam Kaniverum karangalaal kaathidum thaan Enne paalippaanithu pole veraarullu? Irul moodum vazhiyil Nalloliyaanu thaan Pakal marubhoovil chuduvailil Thanalaanu thaan Varalunna naavinu jalamaanu thaan Ennil puthubalam tharum Jeeva vachassaanu thaan Orikkelen perkkaayi murivettathaam Thiruvudal neril darshichu Vanangidum njaan Mama kanneer thullikal thorumannaal Mannan mashiha than deepthiyil Nitham vaazhum njaan