847
എന്നാളും എന്നെ
കരുതുന്ന കര്‍ത്താവേ
നീ മാത്രം എന്‍ നല്ല മിത്രം
ഇപ്പാരില്‍ നീയല്ലാതില്ലെനിക്കാശ്രയം
എപ്പോഴും പാടും ഞാന്‍ സ്തോത്രം
ആകുല നേരത്തില്‍ ആവശ്യ ഭാരത്താല്‍
അകംനൊന്തു കരയുന്ന നേരം
അരികത്തണഞ്ഞെന്നില്‍
ആശ്വാസമരുളുന്നു
അലിവുള്ള മിത്രം നീ മാത്രം
ആപത്തനര്‍ത്ഥമെന്‍
ജീവിതയാത്രയില്‍
അതിദു:ഖം വിതറുമ്പോള്‍ നാഥാ
അവിടുത്തെ തിരുമുഖം
ദര്‍ശിക്കും നേരത്തെന്‍
അഴലെല്ലാം അകലുന്നു ദൂരെ
അലയാഴി തന്നിലെന്‍
വിശ്വാസ നൗകയില്‍
അലയാതെയെന്‍ യാനം തുടരാന്‍
അലകളിന്‍മീതെ നടന്ന
നിന്‍പാദമാണ
ഭയമെന്നാളുമെന്‍ നാഥാ
അഖിലാണ്ഡമുളവാകും
അതിനെല്ലാം മുന്നമേ
അഖിലേശാ! എന്നെ നീ ഓര്‍ത്തു
അതിനാല്‍ നിന്നടിമലര്‍
ചുംബിച്ചു ഞാനിന്നു
അതിമോദം പാടുന്നു സ്തോത്രം
847
Ennaalum enne
Karuthunna karthaave
Nee maathram en nalla mithram
Ippaaril neeyallaa thillenikkaashrayam
Eppozhum paadum njaan sthothram
Aakula nerathil aavashya bhaarathaal
Akam-nonthu karayunna neram
Ariketh-anenjennil
Aashwaasam-arulunnu
Alivulla mithram nee maathram
Aapath-anarthdamen
Jeevitha yaathrayil
Athidukham vitharumbol naadhaa
Aviduthe thirumukham
Darshikkum nerathen
Azhalellaam akalunnu doore
Alayaazhi thannilen
Vishwaasa naukayil
Alayaatheyen yaanam thudaraan
Alakalin meethe nadanna
Nin paadamaan
Abhaya-mennaalumen naadhaa
Akhilaandamulavaakum
Athinellaam munname
Akhileshaa! enne nee orthu
Athinaal ninnadi-malar
Chumbichu njaaninnu
Athimodam paadunnu sthothram