Yeshu ennadisthaanam aashayavanilathre
യേശു എന്നടിസ്ഥാനം ആശയവനിലത്രേ

Lyrics by T J A
851
യേശു എന്നടിസ്ഥാനം ആശയവനിലത്രേ ആശ്വാസത്തിന്‍ പൂര്‍ണ്ണത യേശുവില്‍ കണ്ടേന്‍ ഞാനും എത്ര മധുരമവന്‍ നാമമെനിക്കു പാര്‍ത്താല്‍ ഓര്‍ത്തുവരുന്തോറുമെന്നാര്‍ത്തി മാഞ്ഞുപോകുന്നു- ദു:ഖം ദാരിദ്രമെന്നി വയ്ക്കുണ്ടോ ശക്തിയെന്മേല്‍ കൈയ്ക്കു പിടിച്ചു നടത്തിക്കൊണ്ടു പോകുന്നവന്‍- രോഗമെന്നെ പിടിച്ചെന്‍ ദേഹം ക്ഷയിച്ചാലുമേ വേഗം വരുമെന്‍ നാഥന്‍ ദേഹം പുതുതാക്കിടാന്‍- പാപത്താലെന്നില്‍ വന്ന ശാപക്കറകള്‍ മാറ്റി ശോഭിതനീതി വസ്ത്രം ആവരണമായ് നല്‍കും- വമ്പിച്ച ലോകത്തിര കമ്പം തീരുവോളവും മുമ്പും പിമ്പുമായവന്‍ അന്‍പോടെന്നെ നടത്തും- ലോകമെനിക്കു വൈരി ലോകമെന്നെ ത്യജിച്ചാല്‍ ശോകമെന്തെനിക്കതില്‍ ഏതും ഭയപ്പെടാ ഞാന്‍- വെക്കം തന്‍ മണവാട്ടി ആക്കിടും എന്നെ എന്ന വാക്കുണ്ടെനിക്കു തന്‍റെ നീക്കമില്ല അതിനൊട്ടും-
851
Yeshu ennadisthaanam aashayavanilathre Aashwaasathin poornnatha yeshuvil kanden njaanum Ethra madhuramavan naamamenikku paarthaal Orthu varunthorume-nnaarthi maanju pokunnu Dukham daaridryamenni-veckkundo shakthiyenmel Kaikku pidichu nadathikkondu pokunnavan Rogamenne pidichen deham kshayichaalume Vegam varumen naadhan- deham puthuthaakkidaan Paapathaalennil vanna shaapakkarakal maatti Shobhitha neethivasthram aabharanamaay nalkum Vambicha lokathira- kambam theeruvolavum Mumbum pimbumaayavan anpodenne nadathum Lokamenikku vairi-lokamenne thyejichaal Shokamenthenikkathil ? ethum bhayappeda njaan vekkam than manavatti aakkidum enne enna vaakkundenikku thante neekkamilla athinottum