Ee dharithriyil enne
ഈ ധരിത്രിയില്‍ എന്നെ

Lyrics by C.J
852
രീതി: നാം വിമുക്തന്മാര്‍ ഈ ധരിത്രിയില്‍ എന്നെ പരിപാലിപ്പാന്‍-പരന്‍ അരികിലുണ്ടെന്നും പിരിഞ്ഞിടാതെ എന്‍ബലവും അവലംബവും താന്‍ സങ്കേതവുമെന്‍റെ കോട്ടയുമേ ആകയാല്‍ ഞാന്‍ ധൈര്യമോടെ ഹാ! എന്നും പാര്‍ക്കുന്നവന്‍ മറവില്‍ താവക പാലനമീയുലകില്‍ രാവിലും പകലിലും നല്‍കിയെന്നെ കാവല്‍ ചെയ്തു കാക്കും മരു- പ്രവാസം തീരുന്നതുവരെയും തന്നിടുമഖിലവുമെന്നിടയന്‍ അന്നന്നുവേണ്ടതെന്തെന്നറിഞ്ഞ് സാന്ത്വനപ്രദായകമാം തന്‍മൊഴിയെന്‍ വിനയകറ്റും ക്രൂശിലോളമെന്നെ സ്നേഹിച്ചതാല്‍ നിത്യതയില്‍ ചെന്നുചേരുവോളം തന്‍റെ സ്നേഹമെന്നിലെന്നും കുറഞ്ഞിടാതെ തുടര്‍ന്നിടുമേ ദൈവിക ചിന്തകളാലെ ഹൃദി- മോദമിയന്നു നിരാമയനായ് ഹല്ലേലുയ്യാ പാടി നിത്യം പ്രത്യാശയോടെ വസിച്ചിടും ഞാന്‍
852
Ee dharithriyil enne Paripaalippaan-paran Arikilundennum pirinjidaathe En balavum avalambavum thaan Sankethavumente kottayume Aakayaal njaan dhairyamode Ha! ennum paarkkunnavan maravil Thaavaka paalanameeyulakil Raavilum pakalilum nalkiyenne Kaaval cheythu kaakkum maru- Pravaasam theerunnathu vareyum Thannidumakhilavu-mennidayan Annannu vendathenthe-nnarinje Saanthwana pradaayakamaam Than mozhiyen vinayakattum Krooshilolamenne snehichathaal Nithyathayil chennu cheruvolam Thante snehamennil ennum Kuranjidaathe thudarnnidume Daivika chinthakalaale hrudi Modamiyannu niraamayanaay Halleluyya paadi nithyam Prathyaashayode vasichidum njaan