Ente balamaaya karthanen
എന്‍റെ ബലമായ കര്‍ത്തനെന്‍

Lyrics by Unknown
855
എന്‍റെ ബലമായ കര്‍ത്തനെന്‍ ശരണമതാകയാല്‍ പാടിടും ഞാനുലകില്‍ ഏറ്റമുറപ്പുളള മറവിടമാണെനിക്കെന്‍ പ്രിയന്‍ ചാരിടും ഞാനവനില്‍ ഹാ-ഹല്ലേലുയ്യാ ഗീതം പാടിടും ഞാന്‍ എന്‍റെ ജീവിതയാത്രയതില്‍ എന്‍റെ അല്ലലഖിലവും തീര്‍ത്തിടും നാള്‍ നോക്കിപ്പാര്‍ത്തിടും ഞാനുലകില്‍ എല്ലാക്കാലത്തും ആശ്രയം വെച്ചിടുവാന്‍ നല്ല സങ്കേതമേശുവത്രെ പെറ്റതള്ള തന്‍കുഞ്ഞിനെ മറന്നിടിലും കാന്തന്‍ - മാറ്റം ഭവിക്കാത്തവന്‍- തിരുക്കരത്തില്‍ വന്‍ സാഗര- ജലമെല്ലാം അടക്കുന്ന കരുത്തെഴും യാഹവന്‍ താന്‍ ഒരു ഇടയനെപ്പോലെന്നെ അവനിയില്‍ കരുതുന്ന - സ്നേഹമെന്താശ്ചര്യമേ- ഉള്ളം കലങ്ങുന്ന നേരത്ത് പ്രിയന്‍ തന്‍ വാഗ്ദത്തം ഓര്‍പ്പിച്ചുണര്‍ത്തുമെന്നെ ഉള്ളംകരത്തില്‍ വരച്ചവന്‍ ഉര്‍വ്വിക്കധീശന്‍ താന്‍ എന്നുടെ ആശ്വാസകന്‍- മാറും മനുജരെല്ലാം മഹിതലമതു തീജ്വാലക്കിരയായി മാറുകിലും തിരുവാഗ്ദത്തങ്ങള്‍ക്കേതും മാറ്റം വരില്ലവന്‍ - വരവിന്‍ നാളാസന്നമായ്-
855
Ente balamaaya karthanen Sharanamathaakayaal paadidum njaanulakil Ettamurappulla maravidamaanenikken Priyan chaaridum njaanavanil- Haa-halleluyyaa geetham paadidum njaan Ente jeevitha yaathrayathil Ente allalakhilavum theerthidum naal Nokkippaarthidum njaanulakil- Ellaakkaalathum aasrayam vechiduvaan Nalla sanketham yeshuvathre Petta thalla than kunjine marannidilum Kaanthan - maattam bhavikkaathavan- Thirukarathil van saagara- jalamellaam adakkunna Karuthezhum yaahavan thaan Oru idayaneppolenne avaniyil karuthunna Snehamenthaacharyame- Ullam kalangunn nerathe priyan than vaagnatham Orppichunarthumenne ullam karathil varachavan Urvvikkadheeshan thaan ennude aashwaasakan- Maarum manujerallaam mahithalamathu Theejwaalackirayaayi maarukilum Thiruvaagnathangalkkethum maattam varillavan - Varavin naalaasannamaay-