869
എന്‍റെ വില്ലില്‍ ഞാന്‍ ആശ്രയിക്കില്ല
എന്‍റെ വാള്‍ എന്നെ വിടുവിക്കില്ല
നിന്‍റെ വലംകൈയില്‍
ഞാനാശ്രയിക്കുന്നു
നിന്‍റെ ഭുജമെന്നെ വിടുവിച്ചിടും
എന്നോടു കൂടെയുള്ള ദൈവം
എന്നെ കൈവെടിയാത്ത ദൈവം
ജയം നല്‍കും ദൈവം
സ്നേഹവാനാം ദൈവം
എന്നുമെന്നും എന്‍റെ ആശ്രയം
അശ്വബലത്താല്‍ ഞാന്‍ ജയം നേടില്ല
രഥചക്രങ്ങള്‍ തുണയേകില്ല
ഭയപ്പെടേണ്ടാ ഭ്രമിച്ചിടേണ്ടാ
യുദ്ധമെന്നും ദൈവത്തിന്‍റേതാം
പടക്കൂട്ടം പോല്‍ പ്രതികൂലങ്ങള്‍
വരികിലും ഞാന്‍ പതറുകില്ല
ബലം തരുന്ന എന്‍റെ ദൈവത്താല്‍
മതില്‍ചാടി കടന്നിടുമേ
869
Ente villil njaan aashrayikkilla
Ente vaal enne viduvikkilla
Ninte valamkaiyil
Njaanaasrayikkunnu
Ninte bhujamenne viduvichidum
Ennodu koodeyulla daivam
Enne kaivediyaatha daivam
Jayam nalkum daivam
Snehavaanaam daivam
Ennumennum ente aasrayam
Ashwa balathaal njaan jayam nedilla
Radachakrangal thunayekilla
Bhyappedendaa bhramichidendaa
Yudhamennum daivathintethaam
Padakkoottam pol prathikoolangal
Varikilum njaan patharukilla
Balam tharum ente daivathaal
Mathil chaadi kadannidume