Ullamuruki praarthdippaanaay
ഉള്ളുരുകി പ്രാര്‍ത്ഥിപ്പാനായ്

Lyrics by A.J.J
870
ഉള്ളുരുകി പ്രാര്‍ത്ഥിപ്പാനായ് ഉന്നതന്‍ തന്നതാം വേളകളില്‍ പിന്നെയും എന്നെ വെടിപ്പാക്കുവാന്‍ മന്നിതിലടിയനെ അനുവദിച്ചു ഉണ്മയോടെന്നെ സ്നേഹിച്ചവന്‍ കണ്മണിപോലെ കരുതിയവന്‍ വീണുപോകാതെ താങ്ങിയവന്‍ നന്മയായെല്ലാം തീര്‍ത്തിടുന്നു ശത്രുവിന്‍ മുമ്പില്‍ പതറിടാതെ സത്യവുമായ് നില്‍പ്പാന്‍ ശക്തിയേകി നിത്യനാം ദൈവമേ നിന്നെ മാത്രം മിത്രമായ് അടുത്തറിഞ്ഞീയടിയാന്‍ ഭയം സംശയങ്ങളെല്ലാമകലാന്‍ സാത്താന്യതന്ത്രങ്ങളെ ഒഴിയാന്‍ പാപങ്ങളിന്മേല്‍ ജയം നേടുവാന്‍ വചനമെന്നും തുണയായിരുന്നു കര്‍ത്തനേ നിന്‍സ്വരം ശ്രവിച്ചിടുവാന്‍ പ്രാര്‍ത്ഥനയാലെന്നെ ബലപ്പെടുത്തി മടുത്തുപോകാതെ പ്രാര്‍ത്ഥിക്കുവാന്‍ പ്രാപ്തനാക്കിടണേ പ്രാണനാഥാ
870
Ullamuruki praarthdippaanaay Unnathan thannathaam velakalil Pinneyum enne vedippaakkuvaan Mannithiladiyane anuvadichu Unmayodenne snehichavan Kanmanipole karuthiyavan Veenupokaathe thaangiyavan Nanmayaayellaam theerthidunnu Shathruvin mumbil patharidaathe Sathyavumaay nilppaan shakthiyeki Nithyanaam daivame ninne maathram Mithramaay adutharinjeeyadiyaan Bhayam samshayangalellaamakalaan Saathaanya thanthrangale ozhiyaan Paapangalinmel jayam neduvaan Vachanamennum thunayaayirunnu Karthane nin swaram sravichiduvaan Praarthdanayaalenne balappeduthi Maduthupokaathe praarthdikkuvaan Praapthanaakkeedane praana naadaa