874
രീതി: ഈ ദൈവം എന്നുമെന്‍
ഈ ധരയില്‍ ആരുമില്ലിതുപോല്‍
നല്ലൊരു നാഥന്‍ വേറെയില്ല
ആവശ്യഭാരങ്ങള്‍ വന്നിടുമ്പോള്‍
ആകുലനായ് ഞാന്‍ തീര്‍ന്നിടുമ്പോള്‍
അനുഗ്രഹം ചൊരിയും ആനന്ദം പകരും
അരുമയുള്ളേശു നാഥന്‍
കൂരിരുള്‍ വഴിയില്‍ കൂടെയുണ്ട്
ഭിതിയിന്‍ നടുവില്‍ കൂട്ടിന്നുണ്ട്
വേദനകളിലും ശോധനകളിലും
മാറാത്ത നാഥനവന്‍
സ്നേഹത്തിന്‍ കരത്താല്‍ താങ്ങുമവന്‍
മാറാത്ത ദയയാല്‍ നടത്തുമവന്‍
ചിറകതില്‍ മറച്ചും കൃപകളാല്‍ നിറച്ചും
പാലിക്കും അന്ത്യം വരെ
ഇത്രയും എന്നെ സ്നേഹിക്കുവാന്‍
ഇത്രയും എന്നെ കരുതിടുവാന്‍
പാത്രനല്ലാത്ത എന്നെയും ഓര്‍ത്ത
നിന്‍ സ്നേഹം ആശ്ചര്യമേ!
874