En kaanthanivan thanne
എന്‍ കാന്തനിവന്‍തന്നെ

Lyrics by J.J
890
എന്‍ കാന്തനിവന്‍തന്നെ ശങ്കയില്ലഹോ! നിര്‍ണ്ണയം ചെങ്കതിരവന്‍പോല്‍ കളങ്കമറ്റിതാ കാണു-മെന്‍ കൂരിരുളിലുദിച്ച കതിരന്‍ പാപക്കറകള്‍ തീരുവാനൊഴിച്ച രുധിരന്‍ അനുതപിക്കും നേരം പാപികള്‍ക്കേറ്റം മധുരന്‍ പരീശയര്‍ക്കു നേരുത്തരം കൊടുത്ത ചതുരന്‍ കാണാതെ പോയുള്ളാടുകള്‍ തേടി നടന്ന കാലുകള്‍ തന്നിലേറ്റാണിപ്പാടുകള്‍ കണ്ടിതാ! ഞാനിപ്പാടുകള്‍ കൈവിലാവിലും മുള്‍മുടിപൂണ്ടു കോലാ- ടികളേറ്റതാലിതാ വെണ്‍മ നെറ്റിമേലുള്ള വടുക്കള്‍ അളവില്ലാത്ത നന്മനിമിത്തം-ലോകക്കുടികള്‍ രക്ഷപ്പെടുവാന്‍ തന്മേല്‍ കൊരടാവാലുള്ളടികള്‍ കൊണ്ടുപാടുകളുണ്ടിതാ! ചാവിന്‍വിഷമുള്‍ക്കൊണ്ടു താന്‍ ചത്തു ജീവിച്ചുകൊണ്ടതാല്‍ ചാകാത്തമേനി കണ്ടിതാ അല്ലയോ സഖീ! എന്‍കാന്തനുടെ തിരുനാമം സുഗന്ധം തൂകു- ന്നെങ്കലേശുന്നു തന്‍റെ ധാമം അതിനാല്‍ ഞാനും തിങ്കള്‍പോലെ മേവുന്നു ക്ഷേമം എനിക്കവന്‍റെ ചെങ്കോലിന്‍ കീഴില്‍ പുതുനാമം തന്നാനെനിക്കു മന്നവന്‍ മണ്ണില്‍ മനുവായ്വന്നവന്‍ വാനലോകത്തെഴുന്നവന്‍ എനിക്കു കാഴ്ച തന്നവന്‍ ഇതാ കാണുന്നു തങ്കലുള്ള നിറം ചുവപ്പും വെണ്മയും തല തങ്കം കുന്തളമോ കറുപ്പും ലക്ഷംപേരില്‍ ക- ളങ്കമറ്റവന്‍റെ മതിപ്പും-തനിക്കുണ്ടിതാ തന്‍കണ്ണുകള്‍ പാലില്‍ കുളിപ്പും തണ്ണീര്‍തോടിലിരിപ്പുമാ- യുള്ള പ്രാക്കളോടൊപ്പമാം തന്‍റെ കവിള്‍-സൗരഭ്യമാം വര്‍ഗ്ഗത്തടത്തിനൊപ്പമാ- യ്ക്കാണുന്നു സഖീ തന്നുടെ രൂപം ലബാനോനേ ദേവദാരുക്ക- ളെന്നപോലെ ശ്രേഷ്ഠമാണേ വായോ മധുരമെന്നുവേണ്ട തങ്കലെല്ലാമേ ഓമനം തന്നെ തന്നുടെ വാക്കെനിക്കു തേനേ! അതില്‍ മൊഴിഞ്ഞുപോലിതാ കാണുന്നേനിവനെ മുദാ എന്നുടെ പ്രിയസ്നേഹിതാ! വന്നാലും വേഗം ഞാനിതാ സ്നേഹാര്‍ത്തയായെന്‍
890
En kaanthanivan thanne Shankayillaho! nirnnayam Chenkathiravanpol Kalankamattithaa kaanu-men Kooriruliludicha kathiran paapakkarakal Theeruvaanaay ozhicha rudhiran Anuthapikkum Neram paapikalkettam madhuran Pareeshayarkku Nerutharam kodutha chathuran Kaanaathe poyullaadukal Thedi nadanna kaalukal Thannilett-aanippadukal kanditha! Njaanippaadukal kaivilaavilum Mulmudi poondu kolaa- Ladikal ettathaalithaa Venma nettinmelulla Vadukkal alavillaatha Nanma nimitham-loka kkudikal Rakshappeduvaan Thanmel koradaavaalull adikal Kondapaadukal undithaa! Chaavin vishamul kkondu thaan Chathu jeevichu kondathaal- Chaakaathameni kandithaa! Allayo sakhee! En kaanthanude thirunaamam Sugandham thooku- nnenkaleshunnu-thante dhaamam Athinaal njaanum Thinkal pole mevunnu- Kshemam enikkavante Chenkolin keezhil puthunaamam Thannaanenikku mannavan-mannil manuvaay vannavan Vaanalokath ezhunnavan-enikku kaazhcha thannavan Ithaa kaanunnu- Thankalulla niram chuvappum- Venmayum thala Thankam kunthalamo karuppum Laksham peril kalanka mattavante mathippum- thanikkundithaa Than kannukal paalil kulippum Thanneer-thodili rippumaa- Yulla praakkalo doppamaam Thante kavil-sau rabhyamaam Varggathadathi noppamaaye- kkaanunnu sakhee Thannude roopam lebaanone Devadaarukka- Lennapole shreshtavu maane vaayo madhura-mennuvenda Thankalell aame-omanam thanne Thannude vaakkenikku thene! Athil mozhinju polithaa Kaanunnenivane mudaa Ennude priya snehithaa! Vannaalum vegam njaanithaa Snehaarthayaayen