Orikkalevanum marikkum nirnnayam
ഒരിക്കലേവനും മരിക്കും നിര്‍ണ്ണയം ഒരുങ്ങെല്ലാവരും മരിപ്പാന്‍

Lyrics by
900
ഒരിക്കലേവനും മരിക്കും നിര്‍ണ്ണയം ഒരുങ്ങെല്ലാവരും മരിപ്പാന്‍ ദരിദ്രന്‍ ധനികന്‍ വയസ്സന്‍ ശിശുവും മരിക്കുന്നില്ലയോ ലോകേ? പുരമേല്‍ മുളയ്ക്കും പുല്ലിന്നു സമം നരന്‍റെ ജീവിതമുലകില്‍ വാടിപ്പൊഴിയും പുഷ്പം പോലവന്‍ ഓടിപ്പോം നിഴല്‍പോലെ നാലു വിരലേ മര്‍ത്യനായുസ്സു നില്‍ക്കുന്നോരെല്ലാം മായ വേഷനിഴലില്‍ നടന്നു തങ്ങള്‍ നാള്‍ കഴിക്കുന്നേ കഥപോലെ- ഒന്നും നാം ഇഹേ കൊണ്ടുവന്നില്ല ഒന്നും കൂടാതെ പോകും സമ്പാദിച്ചതു പിന്നില്‍ തള്ളണം നമ്പിക്കൂടല്ലേ ലോകം-
900
Orikkalevanum marikkum nirnnayam Orungellaavarum marippaan Daridran dhanikan vayassan shishuvum Marikkunnillayo loke? Puramel mulackkum pullinnu samam narante jeevitham-ulakil Vaadippozhiyum pushpam polavan odippom nizhalpole Naalu virale marthyanaayussu nilkunnorellaam maaya Vesha nizhalil nadannu thangal naal kazhikkunne kadha pole Onnum naam ihe konduvannilla onnum koodaathe pokum Sampaadichathu pinnil thallanam nambikkoodalle lokam