908
സങ്കീര്‍ത്തനം 45
എന്മനസ്സുയരുന്നഹോ!
നന്മയേറും വചനത്താല്‍
ചിന്മയരാജനെക്കുറിച്ചു-പാടിയ കഥ
ചെമ്മയോടറിയിച്ചിടുന്നു
ലേഖകന്‍റെ വേഗമേറും
ലേഖനി താനെന്‍റെ ജിഹ്വ
ലോകപാലക! നീയെത്രയും നരസുതരി-
ലാകവേ സുന്ദരനാകുന്നു
നിന്നധരങ്ങളില്‍ കൃപമന്നനേ
സംക്രമിക്കുന്നു
ഉന്നതനാം ദേവനതിനാല്‍
നിന്നെയങ്ങഹോ!
എന്നുമാശീര്‍വ്വദിച്ചിടുന്നു
ശൂരനേ! നിന്‍വാളരയ്ക്കു
വീര്യമഹിമയോടൊത്തു
ചാരുതരമായ് ബന്ധിച്ചിട്ടു
നീതി സൗമ്യത
നേരിവയാല്‍ മഹത്ത്വത്തോടു
വാഹനമേറുക തവ
വാമേതരമായ ബാഹു
ഭീമസംഗതികള്‍ നിനക്കു പറഞ്ഞുതരും
ആഹവ വിഷയമായഹോ
വൈരികളിന്‍ ഹൃത്തടത്തില്‍
പാരമാം മൂര്‍ച്ചയുള്ള നിന്‍
ക്രൂരശരങ്ങള്‍ തറച്ചിടും
ശത്രുഗണങ്ങള്‍
വീണടിപെടും നിന്‍സന്നിധൗ
നിന്നുടെ സിംഹാസനമോ
എന്നുമുള്ളതത്രേ ചെങ്കോല്‍
മന്നവ, നേരുള്ളതാണഹോ!
നീതിയെഴും നീ
ദുര്‍ന്നയത്തെ സഹിക്കാ ദൃഢം
തന്നിമിത്തം തവ നാഥന്‍
നിന്നുടെ കൂട്ടുകാരേക്കാള്‍
നിന്നെയാനന്ദ തൈലംകൊണ്ട്
അധികമായി
നന്ദിയോടു ചെയ്തഭിഷേകം
ദന്തീദന്തംകൊണ്ടുള്ളതാം
ചന്തമാം രാജധാനിയില്‍
സ്വാന്തമോദം വരുത്തുന്നല്ലൊ
നിനക്കനിശം
കമ്പിവാദ്യങ്ങളിന്‍ നിസ്വനം
നിന്നുടെ കഞ്ചുകമാകെ
മന്നനെ മൂറും ലവംഗം
ചന്ദനമിവയാല്‍ നല്ലൊരു മണം പരത്തി
മന്ദിരം സുഗന്ധമാക്കുന്നു
ആമോദമാനസനാമെന്‍
ശ്രീമഹീപാലകമണേ!
രാജകുമാരികള്‍ നിന്നുടെ
സുമുഖികളാം
വാമമാര്‍ നടുവിലുണ്ടഹോ!
നിന്നുടെ വലത്തോഫീറിന്‍
പൊന്നണിഞ്ഞും കൊണ്ടു രാജ്ഞി
നിന്നിടുന്നല്ലയോ സാധ്വീ! നീ
നോക്കുകെന്‍മൊഴി
ക്കിന്നു ചായിക്ക നിന്‍ കാതുകള്‍
താതഗൃഹം സ്വജനമിത്യാദികള്‍
സ്മരിക്ക വേണ്ടാ
പ്രീതനാകും നിന്നഴകിനാല്‍
രാജനപ്പോഴേ നീയവനെ നമിച്ചിടുക
തീറുവിന്‍ ജനങ്ങളന്നു
സാരമാം കാഴ്ചകളോടു
കൂടവേ വരും സവിധേ നിന്‍മുഖ
ശോഭ തേടുമക്കുബേര പൂജിതര്‍
അന്ത:പുരത്തിലെ രാജ്ഞി
ചന്തമെഴും ശോഭമൂലം
എന്തു പരിപൂര്‍ണ്ണയാം അവ-
ളണിയും വസ്ത്രം
പൊന്‍കസവുകൊണ്ടു ചെയ്തതാം
രാജസന്നിധിയിലവള്‍
തോഴിമാരോടൊന്നു ചേര്‍ന്നു
രാജകീയ വസ്ത്രമേന്തിയേ
കൊണ്ടു വരപ്പെ-
ട്ടിടുമന്നാ വേളിനാളതില്‍
സന്തോഷോല്ലാസങ്ങളോടു
ദന്തനിര്‍മ്മിതമാം രാജ-
മന്ദിരത്തില്‍ കടക്കുമന്നാള്‍
അളവില്ലാത്ത
ബന്ധുജനയുക്തയാമവള്‍
നിന്‍റെ മക്കള്‍ നിന്‍പിതാക്കള്‍
ക്കുള്ള പദവിയിലെത്തി
ആയവര്‍ക്കു പകരം വാഴും
സര്‍വ്വഭൂമിയില്‍
നീയവരെ പ്രഭുക്കളാക്കും
എല്ലാത്തലമുറകളും നിന്നുടെ
നാമത്തെയോര്‍ക്കും
വണ്ണമാക്കും ഞാനതുമൂലം
ജാതികള്‍ ധന്യേ
എന്നുമെന്നും നിന്നെ സ്തുതിക്കും
ഉന്നതസ്ഥിതനാം സ്വര്‍ഗ്ഗ-
മന്നവന്നും തന്‍സുതന്നും
എന്നുമുള്ളാവിക്കും മംഗളം
ആദിമുതല്‍ക്ക്
ഇന്നുമെന്നും ഭവിച്ചിടട്ടെ
908
PSALMS 45
Enmanass uyarunnaho!
Nanmayerum vachanathaal
Chinmaya raajanekkurichu-paadiya kadha
Chemmayod ariyichidunnu
Lekhakante vegamerum
Lekhani thaanente jihwa
Lokapaalaka! neeyethrayum narasuthari
laakave sundaranaakunnu
Ninnadharangalil krupa mannane
Samkramikkunnu
Unnathanaam devanathinaal
Ninneyangaho!
Ennum aashirvvadichidunnu
Shoorane! ninvaalarackku
Veerya-mahimayodothu
Chaathuramaay bendhichittu
Neethi saumyatha
Nerivayaal mahathwathodu
Vaahanameruka thava
Vaametharamaaya baahu
Bheema samgathikal ninakku paranju tharum
Aahava vishayamaayaho
Vairikalil hruthadathil
Paaramaam moorchayulla nin
Kroora sharangal tharachidum
Shathru ganangal
Veenadipedum nin sannidhau
Ninnude simhaasanamo
Ennumullathathre chenkol
Mannava, nerullathaanaho!
Neethiyezhum nee
Durnnayathe sahikkaa druddam
Thannimitham thava naadan
Ninnude koottukaarekkaal
Ninneyaananda thailam kondu
Adhikamaayi
Nandiyodu cheythabhishekam
Dantthee dantham kondullathaam
Chanthamaam raajadhaaniyil
Swaanthamodam varuthunnallo
Ninakkanisham
Kambivaadyangalil niswanam
Ninnude kanjchukamaake
Mannane murum lavangam
Chandanam ivayaal nalloru manam parathi
Mandiram sugandhamaakkunnu
Aamoda maanasanaamen
Shreemahee paalakamane!
Raajakumaarikal ninnude
Sumukhikalaam
Vaamamaar naduvilundaho!
Ninnude valathopheerin
Ponnaninjum kondum raanjnji
Ninnidunnallayo saadhwi! nee
Nokkuken mozhikkinnu
chaayikka nin kaathukal-
Thaatha gruham swajanami thyaadikal
Smarikka vendaa
Preethanaakum ninnazhakinaal
Raajanappozhe neeyavane namichiduka
Theeruvin janangalannu
Saaramaam kazhchakalodu
Koodave varum savidhe ninmukha shobha
Thedumakkubera poojithar
Anthapurathile raajnji
Chanthmezhum shobha moolam
Enthu paripoornnayaam ava
Laniyum vasthram
Ponkasavu kondu cheythathaam
Raaja sannidhiyilaval
Thozhimaarodonu chernnu
Raajakeeya vasthram enthiye
Kondu varappe-
ttidumannaa velinaalathil
Santhoshollaasangalodu
Dantha nirmmithamaam raaja
Mandirathil kadakkumannaal
Alavillaatha
Bendhujanayukthayaamaval
Ninte makkal nin pithaakkal-
kkulla padaviyilethi
Aayavarkku pakaram vaazhum
Sarvva bhoomiyil
Neeyavare prabhukkalaakkum
Ellaa thalamurakalum ninnude
Naamatheyorkkum
Vannamaakkum njaanathu moolam
Jaathikal dhanye
Ennumennum ninne sthuthikkum
Unnathasthithanaam swargga-
mannavanum than suthanum
Ennumullaavikkum mangalam
Aadimuthalkke
Innumennum bhavichidatte