Anjchaam raajitham undaame
അഞ്ചാം രാജിതമുണ്ടാമേ

Lyrics by K.V.S
910
അഞ്ചാം രാജിതമുണ്ടാമേ പരം-അഞ്ചാം തുഞ്ചിടാതെ കേള്‍ക്കിലിന്നു നെഞ്ചിലാനന്ദം വളര്‍ത്തും ആദാമിന്നുല്‍പ്പത്തിനാളതിലേവം ഓതിനാനീശനീഭൂവിന്‍ പ്രഭാവം നീ വാണടക്കുകെന്നാകിലോ പാപം ചെയ്താത്മ രാജ്യം വിനഷ്ടമാക്കീടിനാല്‍ സിംഹപ്രതാപിയാം ബാബിലോന്‍രാജന്‍ സാമ്രാജ്യമൂര്‍ത്തിതന്‍ പൊന്‍ശിരസ്സായോന്‍ ബി.സി. യറുനൂറ്റിയാറില്‍ സ്വരാജ്യം സ്ഥാപിച്ചു തന്നിച്ഛപോലെ നടത്തിനാന്‍ വെള്ളി സാമ്രാജ്യമാം പേര്‍ഷ്യഭല്ലുകം അഞ്ഞൂറ്റിമുപ്പത്തിയെട്ടില്‍ തുടസ്സം ബാബേല്‍ തകര്‍ത്തിരുനൂറ്റെട്ടു കൊല്ലം വാണിതുവല്ലാത്ത ഹിംസ്രസ്വഭാവിയാം പുള്ളിപ്പുലിക്കൊത്ത ഭംഗിവീര്യങ്ങള്‍ തുള്ളിക്കളിക്കുന്ന ഗ്രീക്കു സൈന്യങ്ങള്‍ മാസിഡോണില്‍ നിന്നുദിച്ചേഴു കൊല്ലം നിസ്തുല മാഹാത്മ്യമൊത്തത്ര വാണുമേല്‍ ശ്രീമാനലക്സാണ്ടര്‍ ഭൂപതിവീരന്‍ സീമാതിരിക്ത പരാക്രമസാരന്‍ ഭൂവിയോഗം ചെയ്തപോതു നാലായി ഭാഗിച്ചു താമ്രമാം തദ്രാജ്യമായവര്‍ ബി.സി. ദശത്രയേ റോമയിന്‍ കൈസര്‍ നാശമാക്കി ഗ്രീക്കുരാജിതം റോമര്‍ സാമ്രാജ്യമൊന്നു സ്ഥാപനം ചെയ്താര്‍ കാളായസത്തിന്‍റെ കാഠിന്യമുള്ളതായ് മുന്നൂറ്ററുപത്തുനാലു ക്രിസ്താബ്ദേ രണ്ടായി പിരിഞ്ഞിതു റോമാസാമ്രാജ്യം അപ്പൊഴേ മണ്ണാല്‍ ദുഷിച്ചിരുമ്പാകെ കെല്‍പ്പുകെട്ടു ഛിന്നഭിന്നരാജ്യമായി റോപ്പതന്നില്‍ ഉന്നതമായ ഗിരിക്കുമേല്‍ നിന്നു വന്നിടും കല്ലു പാദാന്തികേ ചെന്നു ചൂര്‍ണ്ണീകരിക്കുമീ രാജ്യങ്ങളന്നു വന്നകല്ലു വന്‍മലയ്ക്കു തുല്യമായ് നിറഞ്ഞുവാഴും ലോകരാജാക്കളിന്‍കാലത്തു ദൈവം ഭൂവില്‍ പരത്തുന്ന നിത്യരാജത്വം അന്യജാതിക്കായ് വിടപ്പെടാ സത്യം ഉന്നതന്‍റെ നന്ദനര്‍ക്കുതന്നെയാണതെന്നുമോര്‍ക്കില്‍
910
Anjchaam raajitham undaame Param-anjchaam Thunjchidaathe kelkkilinnu Nenjchilaanandam valarthum Aadaaminn ulppathi naalathil evam Othinaan eeshanee bhoovin prabhaavam Nee vaanadakkukenn aakilo paapam Cheythaatma raajyam vinashtamaakkeedinaal Simhaprathaapiyaam baabilon raajan Saamraajya moorthithan pon shirassaayon B.C.arunoottiyaaril swaraajyam Sthaapichu thannichhapole nadathinaan Velli saamraajyamaam pershybhallukam Anjootti muppethiyettil thudassam Baabel thakarthirunoottettu kollam Vaanithu vallaatha himsra swabhaaviyaam Pullippulikkotha bhangi veeryangal Thullikkalikkunna greekku sainyangal Maasidonil ninnudichezhu kollam Nisthula maahaatmya mothathra vaanumel Shreemaan alexander bhoopathi veeran Seemaathiriktha paraakramasaaran Bhooviyogam cheythapothu naalaayi Bhaagichu thaamramaam thandraajyamaayavar- B.C.dashathraye romayin kaisar Naashamaakki greekku raajitham romar Saamraajyamonnu samsthaapanam cheythaar Kaalaayasathinte kaatdinyamullathaay Munnoottarupathu naalu kristhaabde Randaayi pirinjithu roma saamraajyam Appozhe mannaal dushichirumbaake Kelppukettu chhinnabhinna raajyamaa eroppathannil Unnathamaaya girikkumel ninnu Vannidum kallu paadaanthike chennu Choornneekarikkumee raajyangalannu Vannakallu vanmalackku thullyamaay niranju vaazhum Loka raajaakkalin kaalathu daivam Bhoovil parathunna nithya raajathwam Anyajaathikkaay vidappedaa sathyam Unnathente nandanarkku thanneyaana thennumorkkil