Hantha! manoharamenthu manoharam!
ഹന്ത! മനോഹരമെന്തു മനോഹരം!

Lyrics by K V S
913
ഹന്ത! മനോഹരമെന്തു മനോഹരം! മോശെയും കുഞ്ഞാടും പാടുന്നിതു മോശെയുടെ പഴവീണയതും വെളി- പ്പാടിലെ യോഹന്നാന്‍ വീണയതും ഒന്നിച്ചു യോജിച്ചു പാടുന്ന പാട്ടിതു കേള്‍ക്കുന്നവര്‍ക്കമിതാനന്ദമേ- മോശെ പ്രമാണത്തിന്‍ സാദൃശ്യമായന്നു കാണിച്ച കാര്യങ്ങളൊക്കെയിതാ ആശാവിളനിലമായൊരുഷസ്സിതില്‍ കാണുന്നടുത്തു മുന്‍കണ്ടപോലെ- തേജസ്സിന്‍ ദര്‍ശനം വിശ്വാസദൃഷ്ടിക്കു കാണുംവിധം തളിഞ്ഞിടുന്നിതു തേജസ്സുടയൊരു രാജാവു സര്‍വ്വവും നൂതനമാക്കുന്നു സന്തോഷമേ- എത്രവലിയതുമത്ഭുതമായതും സര്‍വ്വശക്തന്‍ തന്‍റെ വ്യാപാരങ്ങള്‍ നീതിയും സത്യവുമുള്ളവയെന്നതു സമ്മതിക്കുന്നടിയങ്ങളിതാ- ആരു നിന്നെ ഭയന്നിടാതിരുന്നിടും ലോകൈക നാഥനേ! നിന്‍വഴികള്‍ നേരുള്ളവയതാല്‍ ജാതികള്‍ സര്‍വ്വരും വാഴ്ത്തി സ്തുതിച്ചിടും നിന്‍വിധികള്‍- ശുദ്ധിമാന്മാരുടെ സംഘമേ! നിങ്ങടെ ശബ്ദമുയര്‍ന്നിതു പാടിടട്ടെ! ധാത്രി കുലുങ്ങട്ടെ! ദൈവത്തിന്‍ വീണകള്‍ ഉച്ചസ്തുതികളെ നല്‍കിടട്ടെ! എത്ര നൂറ്റാണ്ടുകള്‍ തന്തിയിഴന്നൊരു ദൈവത്തിന്‍ വീണയാം വേദമിതാ കമ്പി മുറുക്കിയേ മേളം ശരിയാക്കി- യേകസ്വരം മുഴക്കിടുന്നിതാ- മാധുര്യമേറുമീ നാദം ധരണിയി- ലെങ്ങും മുഴങ്ങിടുന്നേരം ജനം ഹര്‍ഷാകുലന്മാരായ് യോജിച്ചു പാടിയങ്ങാനന്ദമൂര്‍ത്തികളായിടുമേ
913
Hantha! manoharamenthu manoharam! Moshayum kunjaadum paadunnithu Moshayude pazha veenayathum veli- Ppadile yohannaan veenayathum Onnichu yojichu paadunna paattithu Kelkkunnavarkk amithaanandame— Moshe pramaanathin saadrushyam aayannu Kaanicha kaaryangal okkeyithaa Aashaa vilanilamaayor ushassithil Kaanunnaduthu mun kanda pole- Thejassin darshanam vishwaasa drushtikku Kaanumvidham thelinjidunnithu Thejessudayoru raajaavu sarvvavum Noothanamaakkunnu santhoshame- Ethra valiyathum atbhuthamaayathum Sarvvashakthan thante vyaapaarangal Neethiyum sathyavum ullavayennathu Sammathikkunn adiyangalithaa- Aaru ninne bhayappedaathirunnidum Lokaika naadhane! nin vazhikal Nerullavayathaal jaathikal sarvvarum Vaazthi sthuthichidum nin vidhikal- Shudhimaanmaarude samkhame! ningade Shabdamuyarnnithu paadidatte! Dhaathri kulungatte! daivathin veenakal Ucha sthuthikale nalkidatte!- Ethra noottaandukal thanthiyizhannoru Daivathin veenayaam vedamithaa Kambi murukkiye melam sheriyaakki Ekaswaram muzhakkidunnithaa- Maadhuryam erumee naadam dharaniyilengum muzhangidunneram janam Harshaakulanmaaraay yojichu paadi- Yangaananda moorthikalaayidume!-