921
“Onward Christian”
എന്നും ഉണരേണം ക്രിസ്തന്‍ ഭക്തനേ
നിത്യം ധരിക്കേണം
കര്‍ത്തന്‍ ശക്തിയെ
മനസ്സിങ്കല്‍ ഭാരം-ക്ഷീണം മയക്കം
വ്യാപിച്ചിടും നേരം-ദുഷ്ടന്‍ തക്കമാം
എന്നും ഉണരേണം
ക്രിസ്തന്‍ ഭക്തനേ
നിത്യം ധരിക്കേണം
കര്‍ത്തന്‍ ശക്തിയെ
സാത്താന്‍ സിംഹംപോലെ
വന്നു ഗര്‍ജ്ജിക്കും
ലോകയിമ്പമോടു നിന്നോടണയും
ദൈവദൂതന്‍ വേഷം അതും ധരിപ്പാന്‍
ലജ്ജയില്ലശഷം നിന്നെ വഞ്ചിപ്പാന്‍
എന്നും ഉണരേണം നല്ല ദാസനായ്
നിത്യം ശ്രദ്ധിക്കേണം
കര്‍ത്തന്‍ ആജ്ഞയ്ക്കായ്
തിരുമുമ്പില്‍നിന്നും പ്രാര്‍ത്ഥിച്ചിടുവാന്‍
തിരുഹിതം ഗ്രഹിച്ചുടനനുസരിപ്പാന്‍
എന്നും ഉണരേണം
ലോകേ അന്യനായ്
അരകെട്ടിടേണം സ്വര്‍ഗ്ഗയാത്രയ്ക്കായ്
വചനത്തിന്‍ ദീപം ജ്വലിച്ചിടട്ടെ
രക്ഷയിന്‍ സംഗീതം ധ്വനിച്ചിടട്ടെ
എന്നും ഉണരേണം രാത്രി വേഗത്തില്‍
അവസാനിച്ചിടും ക്രിസ്തന്‍ വരവില്‍
ഉഷസ്സു നിന്‍ കണ്‍കള്‍
കാണുന്നില്ലയോ
നില്‍പ്പാന്‍ കര്‍ത്തന്‍ മുമ്പില്‍
നീ ഒരുങ്ങിയോ
921
“Onward Christian”
Ennum unarenam kristhan bhakthane
Nithyam dharikkenam
Karthan shakthiye
Manassinkal bhaaram-ksheenam mayakkam
Vyaapichidum neram-dushtan thakkamaam
Ennum unarenam
Kristhan bhakthane
Nithyam dharikkenam
Karthan shakthiye
Saathaan simhampole
Vannu garjjikkum
Lokayimbamode ninnodanayum
Daivadoothan vesham athu dharippaan
Lajjayillashesham ninne vanjchippaan
Ennum unarenam nalla daasanaay
Nithyam shradhikkenam
Karthan aajnjackkaay
Thirumumbil ninnu praarthichiduvaan
Thiruhitham grahichanusarippaan
Ennun unarenam
Loke annyanaay
Ara kettidenam swargga yaathrackkaay
Vachanathin deepam jwalichidatte
Rakshayin samgeetham dwanichidatte
Ennun unarenam raathri vegathil
Avasaanichidum kristhan varavil
Ushassu nin kankal
Kaanunnillayo?
Nilppaan karthan mumbil
Nee orungiyo