En vaasamithuthanne
വാസമിതു തന്നെ ധന്യന്‍ ഞാനഹോ

Lyrics by K.V.S
924
രീതി: എന്‍ കാന്തനിവന്‍ തന്നെ എന്‍ വാസമിതു തന്നെ ധന്യന്‍ ഞാനഹോ! നിര്‍ണ്ണയം പൊന്‍വെള്ളിരത്നങ്ങളാലന്വഹം വിളങ്ങുമോ-രെന്‍ വെണ്‍മനിറമാണ്ടുള്ള തുണികള്‍ നാലുവശവും താമ്രച്ചുവടു തൂണിന്നണികള്‍ തന്‍മേല്‍ കിടക്കു- ന്നുണ്‍മയാലോരോ ഭക്തമണികള്‍ ക്രിസ്തുനീതിയെ തന്മേല്‍ ധരിച്ചതാണിപ്പണികള്‍ പ്രാകാരമാകും സ്ഥാപനം നീതികരിപ്പിന്‍ ബോധനം നല്‍കുന്നു ബഹുശോഭനം തന്‍ സഭയേവം മോഹനം പരിപാവനം ഏകമാം വാതിലിന്നകത്തു വിശുദ്ധ ബലി പീഠമൊന്നുണ്ടതിന്നടുത്തു തൊട്ടിയിരിക്കു ന്നായതില്‍ നിന്നുദമെടുത്തു പുരോഹിതന്മാര്‍ കായം ശുദ്ധമാക്കും കൊടുത്തു കാണുന്നു; പൊരുളേശുവില്‍ കൂടി നാം മുക്തി വേദിയില്‍ ചെന്നുതന്നാത്മചോലയില്‍ സ്നാതരാകണം വേലയില്‍ തിരുശാലയില്‍ നാലുനിറമാം മറ തൂക്കി അതിന്നകത്തു മേശവിളക്കെന്നിവയാക്കി സുഗന്ധപീഠ മായത്തിന്നപ്പുറത്തു നീക്കി വച്ചിരിക്കുന്നു കാണുകിതു പൊരുളില്‍ നോക്കി സ്വാര്‍പ്പണം മേശമേലിതാ കാണുന്നു; വേദഗീരുതാനത്രേ വിളക്കെന്‍ സ്നേഹിതാ സ്തോത്രമേ ധൂപം ശ്രദ്ധതാമഹിതാഭമാം പരമവിശുദ്ധ സ്ഥലം പിന്നില്‍ കാണുന്നു ദശ നിയമപ്പെട്ടിയുമതിന്നുള്ളില്‍ വടിയും മന്നാ കരുണാസനഫലകം തന്നില്‍ തങ്കഖെറുബെ ന്നിവയാല്‍ പ്രസിദ്ധമിതു മന്നില്‍ ശെക്കീനായെന്ന ദീപ്തിയാല്‍ ശോഭിപ്പുവാസം ശുദ്ധിയായ് ദൈവത്തിന്‍ വാസകക്ഷ്യയാ- മീസ്ഥലം കാണ്‍ക ശിക്ഷയായ് സ്ഥിരരക്ഷയാം ശിത്തീം മരപ്പലക ചുറ്റും നാല്‍പതൊടെട്ടു വ്യത്യാസമം വളഞ്ഞു മുറ്റും ഇതിലെ സ്വര്‍ണ്ണ വസ്തുക്കള്‍ കാത്തിടുന്നു ചെറ്റും പിഴവരാതെ ഭക്തര്‍ കൃത്യത്തോടിതു പറ്റും ഏഴു വിശിഷ്ട സാധനം കാക്കുവാനീശന്‍ ശാസനം നല്‍കിനാന്‍ നമ്മളീധനം പാലിക്കില്‍ കിട്ടും വേതനം സുഖമേറിടുന്നോ
924
‘En kaanthanivan thanne’ enna reethi En vaasamithuthanne Dhanyen njaanaho! nirnnayam Ponvelli rathnangal aanwaham Vilangumo-ren Venma niramaandulla thunikal Naaluvashavum Thaamra chuvadu thooninn anikal Thanmel kidakkunnoonmayaaloro Bhakthamanikal Kristhu neethiye Thanmel dharichathaan ippanikal Praakaaramaakum sthaapanam Neethikarippin bodanam Nalkunnu bahu shobhanam Than sabhayevam mohanam Paripaavanam Ekamaam vaathilinnakathu Vishudhabali Peetdamonnund athinnaduthu Thottiyirikku Nnaayathil ninnudam eduthu Purohithanmaar Kaayam shudhamaakkum koduthu Kaanunnu, poruleshuvil Koodi naam mukthi vediyil Chennu thannaathma cholayil Snaatharaakanam velayil Thirushaalayil Naalu niramaam mara thookki Athinnakathu Mesha vilakk ennivayaakki Sugandhapeetda Maayathinn appurathu neekki Vechirikkunnu Kaanukithu porulil nokki Swaarppanam meshamelithaa Kaanunnu, vedageeru thaan Athre vilakken snehithaa Sthothrame dhoopam Shradhatha mahithaabhamam Parama vishudha sthalam pinnil Kaanunnu dasha Niyamappettiyum athinnullil Vadiyum manna Karunaasana phalakam thannil Thankagherube Nnivayaal prasidhamithu mannil Shekkeenayenna deepthiyaal Shobhippuvaasam shudhiyaay Daivathin vaasa kakshyaya- Misthalam kaanka Shikshayaay sthira rakshayaam Shitheem marappalaka chuttum Naalppathodettu Vyathyaasamaam valanju muttum Iithile swarnna Vasthukkal kaathidunnu Chettum pizha varaathe Bhakthar kruthyathodithu pattum Ezhu vishishta saadhanam Kaakkuvaaneeshan shaasanam Nalkinaan nammalee dhanam Paalikkil kittum vethanam Sughameridunno