Bhakthiyode vandichidin
ഭക്തിയോടെ വന്ദിച്ചിടിന്‍

Lyrics by E. I. J.
93
‘Praise my Soul’ ഭക്തിയോടെ വന്ദിച്ചിടിന്‍ ദൈവത്തെ വിശുദ്ധിയില്‍ ഹൃദ്യമായ് സമര്‍പ്പിപ്പിന്‍ സജീവ സ്തോത്രയാഗങ്ങള്‍ കീര്‍ത്തിപ്പിന്‍ പ്രസ്താവിപ്പിന്‍ തന്‍ നാമത്തിന്‍ മാഹാത്മ്യത്തെ നാമല്ലോ മഹാദൈവത്തിന്‍ കാരുണ്യം രുചിച്ചവര്‍ സത്യമായ് ഭജിപ്പാന്‍ നമ്മേ പ്പോലെ ഭാരമുള്ളോരാര്‍? കീര്‍ത്തിപ്പിന്‍ പ്രസ്താവിപ്പിന്‍ തന്‍ നാമത്തിന്‍ മാഹാത്മ്യത്തെ കീര്‍ത്തിച്ചിടുവിന്‍ തന്‍നിത്യ സ്നേഹ കാരുണ്യങ്ങള്‍ക്കായ് ആപത്സന്നിധിയിങ്കല്‍ ഭൃത്യര്‍- ക്കേകിയ തുണയ്ക്കുമായ് കീര്‍ത്തിപ്പിന്‍ പ്രസ്താവിപ്പിന്‍ തന്‍ നാമത്തിന്‍ മാഹാത്മ്യത്തെ ശത്രുവിങ്കല്‍ നിന്നും നിത്യം നമ്മെ രക്ഷിച്ചിുടുന്നോന്‍ ആലസ്യങ്ങളില്‍ തന്‍മാര്‍വ്വില്‍ വിശ്രമത്തെ നല്‍കുന്നോന്‍ വിശ്വസ്തന്‍ വിശ്വസ്തനാം ക്രി സ്തേശുവെ പുകഴ്ത്തുവിന്‍ എന്നും മാറ്റമില്ലാത്തോനായ് വാഴും നിത്യരാജാവേ! ര്‍വ്വസൃഷ്ടിയേയും മുറ്റും പോറ്റും രക്ഷാകര്‍ത്താവേ! നിന്നെ മാത്രം നിന്നെ മാത്രം എന്നും ഞങ്ങള്‍ വന്ദിക്കും. സ്നേഹമാം പിതാവിന്നും വാത്സല്യ രക്ഷിതാവിന്നും നിത്യാശ്വാസമേകിപ്പാലിക്കും വിശുദ്ധാത്മാവിന്നും സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം നിത്യകാലവും
93
‘Praise my Soul’ Bhakthiyode vandichidin daivathe vishudhiyil Hrudyamaay samarppippin sajeeva sthothra yaagangal Keerthippin prasthaavippin than naamathin mahaatmyathe Naamello mahaa daivathin kaarunyam ruchichaver Sathyamaay bhajippaan namme- ppole bhaaramulloraar? Keerthippin prasthaavippin than naamathin mahaatmyathe Keerthichiduvin than nithya sneha kaarunyangalkkaay Aapathsandhiyinkal bhruthyar kkekiya thunackkumaay Keerthippin prasthaavippin than preethi vaathsalyathe naam Shathruvinkal ninnum nithyam namme rakshichidunnon Aalasyngalil than maarvvil vishramathe nalkunnon Vishwasthan vishwasthanaam kris- theshuve pukazthuvin Ennum maattamillaathonaay vaazhum nithya raajaave! Sarvva srushtiyeyum muttum pottum rakshaa karthaave! Ninne maathram ninne maathram ennum njangal vandikkum Snehamaam pithaavinnum vaa-thsallya rakshithaavinnum Nithyaashwaasameki-ppaalikkum vishudhaatmaavinnum Sthothram Sthothram Sthothram Sthothram Sthothram nithya kaalavum