935
എന്നു ഞാന്‍ കാണും നിന്നെ
മനുവേലേ
എന്നു ഞാന്‍ കാണും നിന്നെ
ഉന്നതദേവന്‍റെ നന്ദനനെങ്കിലും
മന്നില്‍ പിറന്നു വളര്‍ന്നു നടന്നോനേ
എന്നെ പെരിയോരു
സമ്പനാക്കുവാന്‍
തന്നെ ദരിദ്രനായ് തീര്‍ന്ന മഹേശനേ
രാജപുരോഹിതസ്ഥാനമുണ്ടാകയാല്‍
ജ്ഞാനികളില്‍ നിന്നു
കാഴ്ച ലഭിച്ചോനേ
സര്‍വ്വഗുണങ്ങളുമെന്നില്‍ പ്രകാശിപ്പാന്‍
പര്‍വ്വത സൂക്തികള്‍
ചെയ്ത പരേശനേ
ഒറ്റിക്കൊടുത്തൊരു
യൂദാവിനെ തന്‍റെ
ഉറ്റസഖാവെന്നു ചൊന്നോരധീശനേ
സഹായമറ്റവരായ് തന്നുടെ ശിഷ്യരെ
കൈവിടുകില്ലെന്നു
മെയ്വാക്കു തന്നോനേ
വിണ്ണില്‍ കടന്നു ഞാന്‍ വീടൊരുക്കീട്ടങ്ങു
നിങ്ങളെയും ചേര്‍ത്തുകൊള്ളുമെന്നു
മൊഴിഞ്ഞോനേ
935