Annaalilenthoraanandam
അന്നാളിലെന്തൊരാനന്ദം

Lyrics by M.E.C
937
അന്നാളിലെന്തൊരാനന്ദം! ഓ-ഓ യേശു വീണ്ടും വരുന്നോ- രന്നാളിലെന്തൊരാനന്ദം! ദൈവജനത്തിന്നന്നാളി ലെന്തൊരാനന്ദം! ദൈവജനത്തിന്നന്നാളി- ലെന്തൊരാനന്ദം! ഓ-ഓ യേശു പോയതുപോലെ നമ്മുടെ നായകന്‍ വരും നാം ചെയ്ത വേലകള്‍ക്കെല്ലാം പ്രതിഫലം തരും ഓ-ഓ സ്തോത്രം പാടുമെല്ലാവരും ഭിന്നത തീരും ഒന്നായ് വിശുദ്ധര്‍ ചേരും ഖിന്നത മാറും തീരാവിനകള്‍ തീരും ഓ-ഓ എല്ലാ കണ്ണീരും തോരും വിശുദ്ധഗണങ്ങള്‍ ഒന്നായി മന്നില്‍ വന്നിടും അശുദ്ധി നീക്കി നന്നായി നമ്മള്‍ വാണിടും ഓ-ഓ പേയിന്‍ സേനകള്‍ കേണീടും മരുവില്‍ വിരിയും പുത്തന്‍ പനിനീര്‍ മലര്‍കള്‍ ധരയില്‍ മുഴങ്ങുമെങ്ങും ദൈവിക സ്തുതികള്‍ ഓ-ഓ ദിവ്യ സന്തോഷധ്വനികള്‍ നമ്മള്‍ക്കൊരുക്കിയ നല്ലൊരു നവനഗറില്‍ എന്നും എന്നും വാഴും നാം സീയോന്‍ പുരിയില്‍ ഓ-ഓ ജീവനായകന്നരികില്‍
937
Annaalilenthoraanandam! O- O- yeshu Vendum varunno- rannaalilenthor-aanandam! Daiva janathinnannaali- lenthor-aanandam! Daiva janathinnannaali- lenthor-aanandam! o- o- yeshu Vishudhar marichor mumbe Uyirthezhunnidum Ulakilirippor othu Vaaniluyarnnidum O-O nammal onnaayi chernnidum Poyathupole nammude Naayakan varum Naam cheytha velakalkkellaam Prathiphalam tharum O-O sthothram paadumellaavarum Bhinnatha theerum onnaay Vishudhar cherum Khinnatha maarum theeraavinakal theerum O-O ellaa kanneerum thorum Vishudha ganangal onnaayi Mannil vannidum Ashudhi neengi nannaayi Nammal vaanidum O-O peyin senakal kenidum Maruvil viriyum puthen Panineer malarkal Dharayil muzhangumengum Daivika sthuthikal O-O divya santhosha-dhwanikal Nammalkkorukkiya nalloru navanagaril Ennum ennum vaazhum naam Seeyon puriyil O-O jeeva-naayakannarikil