Ennu nee vannidumeshu maheshane
എന്നു നീ വന്നിടുമേശു മഹേശനേ

Lyrics by G.P
942
രീതി: യേശു മഹേശാ നിന്‍ സന്നിധി എന്നു നീ വന്നിടുമേശു മഹേശനേ ഇന്നുള്ള തുമ്പങ്ങള്‍ തീര്‍ന്നിടുവാന്‍ -പ്രിയാ നിന്നോടണഞ്ഞു ഞാന്‍ വാണിടുവാന്‍ വിണ്ണില്‍ ഹാ വീടുകള്‍ തീര്‍ത്തിട്ടു വേഗം ഞാന്‍ വന്നിടാമെന്നുര ചെയ്തവനേ-നാഥാ വന്നിടാന്‍ താമസമെന്തിനിയും മന്നിലെ ജീവിതം ക്ലേശഭൂയിഷ്ഠമാം നിന്നജങ്ങള്‍ക്കിഹം യോഗ്യമല്ല-വേഗം വന്നു നിന്നന്തികേ ചേര്‍ത്തിടണേ ഭിന്നതയാലിന്നു നിന്‍ജനം താണിടാ- തുന്നത ശക്തിയാല്‍ താങ്ങിടണേ-എല്ലാ മന്ദതയും നീക്കി കാത്തിടണേ മന്നനേ സുന്ദരാ! നിന്‍ മുഖം കണ്ടിടാന്‍ എന്നുള്ള വാഞ്ഛിച്ചു മോഹിക്കുന്നേ നിന്‍റെ പൊന്നു മുഖം കണ്ടൊന്നാനന്ദിപ്പാന്‍ ഉന്നത നന്ദനാ! എന്‍ പ്രിയ കാന്തനേ വന്നു നിന്‍ രാജ്യത്തില്‍ ചേര്‍ത്തിടണേ ഞങ്ങള്‍ ഒന്നായിട്ടങ്ങെന്നും വാണിടുവാന്‍
942
“Yeshu maheshaa nin sannidhiyil” enna reethi Ennu nee vannidumeshu maheshane Innulla thunpangal Theernniduvaan priya Ninnodananju njaan Vaaniduvaan Vinnil haa veedukal theerthittu Vegam njaan Vannidaamennura cheythavane- naadhaa Vannidaan thaamasam enthiniyum Mannile jeevitham klesha bhooyishtamaam Ninnajangalkkiham Yogyamalla-vegam Vannu ninnanthike cherthidane Bhinnathayaalinnu ninjanam thaanida- athunnatha Shakthiyaal thaangidane-ellaa Mandathayum neekki kaathidane Mannane sundara! nin mukham kandidaan Ennullam vaanjchichu Mohikkunne-ninte Ponnu mukham kandonnaanandippaan Unnatha nandanaa! en priya kaanthane Vannu nin raajyathil Cherthidane -njangal Onnaayittangennum vaaniduvaan