945
എന്നാണുദയം ഇരുളാണുലകില്‍
നീതിസൂര്യാ! എന്നാണുദയം?
ഓമനപ്പുലരി പൊന്നൊളി വിതറാന്‍
താമസമിനി വരുമോ?
താമസമിനി വരുമോ?
കുരിശിന്നൊളിയേ! കൃപകള്‍ വിതറും
സ്നേഹക്കതിരേ കുരിശിന്നൊളിയേ!
പാരിലെ പാപക്കൂരിരുളകലാന്‍
വേറൊളി ഒന്നുമില്ലയേ!
വേറൊളി ഒന്നുമില്ലയേ!
ഉലകജനങ്ങള്‍ കലഹജലത്തില്‍
മുഴുകി മുഴുന്‍ ഉലകജനങ്ങള്‍
ദൈവികചിന്താഹീനരായ് ജനത
അന്ധരായ് വലഞ്ഞിടുന്നേ!
അന്ധരായ് വലഞ്ഞിടുന്നേ!
ദൈവജനവും നിലകാത്തിടാതെ
വീണുപോയി! ദൈവജനവും
ആദിമസ്നേഹം ആരിലും കുറവായ്
നാണയക്കൊതിയേറെയായ്
നാണയക്കൊതിയേറെയായ്
ജീവജലമേ! നിറവായ് ഒഴുകും
ജീവനദിയേ! ജീവജലമേ!
ചുടുവെയിലുലകില്‍ നീ
അകം കുളിര്‍ത്താല്‍
ദാഹമിനിയുമില്ലയേ!
ദാഹമിനിയുമില്ലയേ!-
945
Ennaanudayam irulaanulakil
Neethisooryaa! ennaanudayam
Omanappulari ponnoli vitharaan
Thaamasamini varumo?
Thaamasamini varumo?
Kurishinnoliye! krupakal vitharum
Snehakkathire kurishinnoliye!
Paarile paapakkoorirulakalaan
Veroli onnumillaye!
Veroli onnumillaye!
Ulaka-janangal kalaha-jalathil
Muzhuki muzhuvan ulaka-janangal
Daivika chinthaa heenaraay janatha
Andharaay valanjidunne!
Andharaay valanjidunne!
Daivajanavum nilakaathidaathe
Veenupoyi daivajanavum
Aadima sneham aarilum kuravaay
Naanayakkothi erayaay
Naanayakkothi erayaay
Jeevajalame! niravaay ozhukum
Jeevanidiye! jeevajalame!
Chuduvailulakil nee
Akam kulirthaal
Daahaminiyumillaye!
Daahaminiyumillaye!