Sankadam samasthavum
സങ്കടം സമസ്തവും സമാപിച്ചിടും

Lyrics by E I J
948
സങ്കടം സമസ്തവും സമാപിച്ചിടും സഭ സന്തതം സമാശ്വസിച്ചു സംതൃപ്തരായിടും കണ്ണുനീര്‍ തുടയ്ക്കുമേശു രക്ഷാകരന്‍ ഹാ! മ- റന്നുപോകുമന്നു സര്‍വ്വ ദു:ഖങ്ങളും പൊന്നു നാഥനോടുകൂടെ രാജസിംഹാസനേ നാമിരുന്നു വാണിടും ധരിത്രിയില്‍ രാജ്ഞിയായ്- കക്ഷിമത്സരങ്ങള്‍ മത-വ്യത്യാസങ്ങള്‍ ഇവ ലക്ഷ്യമെന്നിയേ നശിച്ചു പൊയ്പോകുമേ-സത്യ പക്ഷമൊന്നു മാത്രമായി ശേഷിച്ചിടും-ക്രിസ്തു രക്ഷകന്‍ വെളിപ്പെടുന്ന ശോഭാദിനം തന്നില്‍- മായ പോയ് മറഞ്ഞിടും മഹാ മന്നിടം മാമ- ഹത്ത്വപൂര്‍ണ്ണമായ് വരും സമുദ്രസമം-ദിവ്യ ശോഭയാല്‍ വിളങ്ങിടും നഭോമണ്ഡലം-സര്‍വ്വ ശാപവുമകന്നു നീതി സൂര്യോദയം മൂലം- യിസ്രായേല്‍ ജനം ത്യജിച്ചു ക്രൂശിച്ചൊരു സത്യ- നസ്രയങ്കലേക്കു നോക്കി ഖേദിച്ചിടും-ക്രിസ്തു വിശ്രമം കനിഞ്ഞവര്‍ക്കു നല്‍കും പുനരവര്‍ സദ്സുഖം വസിച്ചനുഗ്രഹം പ്രാപിക്കും ഭൂമൗ- സൃഷ്ടിയും വിമുക്തമായിടും നിര്‍ണ്ണയം- മഹാ കഷ്ടമേറിടും ദ്രവത്വദാസ്യത്തില്‍ നിന്നന്നു പുഷ്ടിയായ് ഫലങ്ങള്‍ നല്‍കിടും ഭൂതലം പരി- തുഷ്ടിയില്‍ വസിക്കുമായിരം വത്സരം ജനം-
948
Sankadam samasthavum samaapichidum sabha Santhatham samaashwasichu samthrupthayaayidum Kannuneer thudackkumeshu r akshaakaran haa! marannu Pokumannu sarvva dukhangalum Ponnu naadhanodu koode raajasimhaasane naamirunnu Vaanidum dharithriyil raajnjiyaay- Kakshi malsarangal mathavithyaasangal iva Lakshyamenniye nashichu poypokume-sathya Pakshamonnu maathramaayi sheshichidum-kristhu Rakshakan velippedunna shobhaadinam thannil- Maaya poye maranjidum maha mannidam maamahathwa Poornnamaay varum sumundra samam-divya Shobhayaal vilangidum nabhomandalam-sarvva Shaapavumakannu neethi sooryodayam moolam- Yisraayel janam thyajichu krooshichoru sathya- Nasrayankalekku nokki khedichidum-kristhu Vishramam kaninjavarkku nalkum punaravar Sadsukham vasichanugraham praapikkum bhoomau- Srushtiyum vimukthamaayidum nirnnayam- maha Kashtameridum dravathwa daasyathil ni-nnannu Pushtiyaay phalangal nalkidum bhuthalam parithushtiyil Vasikkumaayiram vatsaram janam-