En aatmaave! chinthikkuka
എന്‍ ആത്മാവേ! ചിന്തിക്കുക

Lyrics by V.N
952
“And I shall see Him face to face” എന്‍ ആത്മാവേ! ചിന്തിക്കുക നിന്‍ മണവാളന്‍ വരവെ നിന്‍ രക്ഷകന്‍ പ്രത്യക്ഷത ഉള്ളില്‍ പ്രത്യാശ ആക്കുകേ എന്‍പ്രിയന്‍ മുഖം കാണും ഞാന്‍ തന്‍കീര്‍ത്തി നിത്യം പാടുവാന്‍ ധ്വനിക്കുമേ തന്‍ കാഹളം ഉയിര്‍ക്കും എല്ലാ ശുദ്ധരും മിന്നിടും മേഘവാഹനം ലക്ഷോലക്ഷങ്ങള്‍ ദൂതരും ഞാന്‍ ക്രിസ്തന്‍ ക്രൂശിന്‍ രക്തത്താല്‍ തന്‍മുമ്പില്‍ നിഷ്കളങ്കനായ് സ്നേഹത്തില്‍ വാഴും കൃപയാല്‍ സര്‍വ്വവിശുദ്ധന്മാരുമായ് എനിക്കായ് കണ്ണീര്‍ ഒഴിച്ച തൃക്കണ്ണിന്‍ സ്നേഹശോഭയും ആണികളാലെ തുളച്ച തൃക്കൈകളെയും കണ്ടിടും എന്‍കാന്തനേ! എന്‍ഹൃദയം നിന്‍സ്നേഹത്താലെ കാക്കുകേ പ്രപഞ്ചത്തിന്‍ ആകര്‍ഷണം എന്നില്‍ നിന്നകറ്റിടുകേ നിന്‍ സന്നിധാനബോധത്തില്‍ എന്‍ സ്ഥിരവാസം ആക്കുകേ നിന്‍ വരവിന്‍റെ തേജസ്സെന്‍ ഉള്‍ക്കണ്ണിന്‍മുമ്പില്‍ നിര്‍ത്തുകേ ഒരായിരം സംവത്സരം നിന്‍മുമ്പില്‍ ഒരു ദിനം പോല്‍ അതാല്‍ എന്‍ ഉള്ളം താമസം എന്നെണ്ണാതെന്നെ കാത്തുകൊള്‍ നീ ദുഷിച്ചാലും ലോകമേ വൃഥാവിലല്ലെന്‍ ആശ്രയം നീ ക്രുദ്ധിച്ചാലും സര്‍പ്പമേ ഞാന്‍ പ്രാപിക്കും തന്‍ വാഗ്ദത്തം തന്‍ പുത്രന്‍ സ്വന്തമാകുവാന്‍ വിളിച്ചെന്‍ ദൈവം കൃപയാല്‍ വിശ്വസ്തന്‍ താന്‍ തികയ്ക്കുവാന്‍ ഈ വിളിയെ തന്‍ തേജസ്സാല്‍
952
“And I shall see Him face to face” En aatmaave! chinthikkuka Nin manavaalen varave Nin rakshakan prathyakshatha ullil Prathyaasha aakkuke En priyan mukham kaanum njaan Than keerthi nithyam paaduvaan Dhwanikkume than kaahalam Uyirkkum ellaa shudharum Minnidum meghavaahanam Laksho-lakshangal dootharum Njaan kristhan krooshil rakthathaal Than mumbil nishkalankanaay Snehathil vaazhum krupayaal Sarvvavishudhan maarumaay Enikkaay kanneer ozhicha Thrukkannin sneha shobhayum Aanikalaale thulacha Thrukkaikaleyum kandidum En kaanthane! en hrudayam Nin snehathaale kaakkuke Prapanchathin aakarshanam Ennil ninnakattiduke Nin sannidhaana bodhathil En sthiravaasam aakkuke Nin varavinte thejessen Ulkkannin mumbil nirthuke Oraayiram samvatsaram ninmumbil Oru dinam pol Athaal en ullam thaamasam Ennennaathenne kaathukol Nee dushichaalum lokame Vrudaavil allen aashrayam Nee krudhichaalum sarppame Njaan praapikkum than vaagdetham Than puthran swanthamaakuvan Vilichen daivam krupayaal Vishwasthan thaan thikackkuvaan Ee viliye than thejassaal