Anpaarnnoren paranulakil
അന്‍പാര്‍ന്നൊരനെന്‍ പരനുലകില്‍

Lyrics by M.E.C
953
അന്‍പാര്‍ന്നൊരനെന്‍ പരനുലകില്‍ തുമ്പങ്ങള്‍ തീര്‍ക്കുവാന്‍ വരുമേ എന്‍പാടുകളകന്നിടുമേ ഞാന്‍ പാടി കീര്‍ത്തനം ചെയ്യുമേ നീതിയിന്‍ സൂര്യനാം മനുവേല്‍ ശ്രീയേശു ഭൂമിയില്‍ വരുമേ ഭീതിയാം കൂരിരുളകലും നീതി പ്രഭയെങ്ങും നിറയും മുഴങ്ങും കാഹളധ്വനിയി- ലുയിര്‍ക്കുമേ ഭക്തരഖിലം നാമുമൊരു നൊടിയിടയില്‍ ചേരും പ്രാണപ്രിയന്നരികില്‍ തന്‍കൈകള്‍ കണ്ണുനീര്‍ തുടയ്ക്കും സന്താപങ്ങള്‍ പരിഹരിക്കും ലോകത്തെ നീതിയില്‍ ഭരിക്കും ശോകപ്പെരുമയും നശിക്കും നാടില്ല നമുക്കീയുലകില്‍ വീടില്ല നമുക്കീ മരുവില്‍ സ്വര്‍ലോകത്തിന്‍ തങ്കത്തെരുവില്‍ നാം കാണും വീടൊന്നു വിരവില്‍ കുഞ്ഞാട്ടിന്‍ കാന്തയാം സഭയേ! നന്നായുയര്‍ത്തു നിന്‍ തലയെ ശാലേമിന്‍ രാജനാം പരനേ! സ്വാഗതം ചെയ്ക നിന്‍ പതിയെ പാടുവിന്‍ ഹാ! ജയഗീതം പാടുവിന്‍ സ്തോത്ര സംഗീതം പാടുവിന്‍ യേശുരക്ഷകന്നു ഹല്ലേലുയ്യാ! ഹല്ലേലുയ്യാ!
953
Anpaarnnoren paranulakil Thunpangal theerkkuvaan varume Enpaadukal-akannidume njaan paadi Keerthanam cheyyume Neethiyin sooryanaam manuvel Shreeyeshu bhoomiyil varume Bheethiyaam koorirulakalum Neethi prabhayengum nirayum Muzhangum kaahala-dhwaniyil uyirkkume bhakharakhilam Naamumoru nodiyidayil Cherum praana-priyannarikil Than kaikal kannuneer thudackkum Santhaapangal pariharikkum Lokathe neethiyil bharikkum Shokapperumayum nashikkum Naadilla namukkeeyulakil Veedilla namukkee maruvil Swarlokathin thankatheruvil Naam kaanum veedonnu viravil Kunjaattin kaanthayaam sabhaye! Nannaayuyarthu nin thalaye Shaalemin raajanaam parane! Swaagatham cheyka nin pathiye Paaduvin haa! jayageetham Paaduvin sthothra sangeetham Paaduvin yeshurakshakannu Halleluyya! Halleluyya!