En priyan vegam varum
എന്‍ പ്രിയന്‍ വേഗം വരും

Lyrics by C.S.D
960
രീതി: യേശു എന്നടിസ്ഥാനം എന്‍ പ്രിയന്‍ വേഗം വരും താമസമേതുമില്ല തന്‍ വാക്കിന്നില്ല മാറ്റം നമ്മെ ചേര്‍ത്തിടും വേഗം ഏതു നേരത്തുമവന്‍ വന്നിടും മേഘങ്ങളില്‍ ആകയാലൊരുങ്ങിടാം കര്‍ത്തന്‍ വരവിന്നായ് മന്ദത നീക്കിടുക ആത്മാവിലുത്സുകരായ് മന്നവന്നാഗമനം കാത്തുകാത്തിരുന്നിടാം കണ്‍മോഹം, ജഡമോഹം, ജീവനത്തിന്‍ പ്രതാപം ഈ വക ദോഷങ്ങളാല്‍ വീണു പോകരുതാരും സര്‍വ്വ വിശുദ്ധിയോടും നിര്‍മ്മലഭക്തിയോടും ഉര്‍വ്വിയില്‍ വാസം ചെയ്യും തന്‍പ്രിയരെ ചേര്‍ക്കും താന്‍ എന്‍പ്രിയനെനിക്കുള്ളോന്‍ ഞാനവന്നുള്ളവനും തന്‍തിരു സവിധമാ- ണെന്നെന്നുമെന്‍ പ്രമോദം ഞാനിതാവരുന്നെന്നു താനുരചെയ്തതിനാല്‍ ആമേന്‍ യേശുകര്‍ത്താവേ വന്നാലുമെന്നു ചൊല്ലാം
960
“Yeshu ennadisthaanam” enna reethi En priyan vegam varum Thaamasamethumilla Than vaakkinnilla maattam Namme cherthidum vegam Ethu nerathumavan Vannidum meghangalil Aakayaalorungidaam Karthan than varavinnaay Mandatha neekkiduka Aatmaavilutsukaraay Mannavannaagamanam Kaathu kathirunnidaam Kanmoham, jadamoham, Jeevanathin prathaapam Ee vaka doshangalaal Veenu pokaruthaarum Sarvva vishudhiyodum Nirmmala bhakthiyodum Urvviyil vaasam cheyyum Than priyare cherkkum thaan En priyanenikkullon Njaanavanullavanum Than thiru savidhama Nennennumen pramodam Njaanithaa varunnennu Thaanuracheythathinaal Amen yeshu karthaave Vannaalumennu chollaam