964
ഒരു മനസ്സോടെ ഒരുങ്ങി നില്‍ക്ക നാം മണവാളനേശുവിന്‍ വരവിനായ
വരുന്ന വിനാഴികയറിയുന്നില്ലാകയാല്‍ ഒരുങ്ങിയുണര്‍ന്നിരിക്കാം-നാഥന്‍
ദീപം തെളിയിച്ചു കാത്തിരിപ്പിന്‍
ജീവനാഥനെ എതിരേല്‍പ്പാന്‍
മന്നവന്‍ ക്രിസ്തുവാം അടിസ്ഥാനത്തിന്മേള്‍
പണിയണം പൊന്‍ വെള്ളിക്കല്ലുകളാല്‍
മരം പുല്ലു വയ്ക്കോല്‍ ഇവകളാല്‍ ചെയ്ത വേലകള്‍ വെന്തിടുമേ-അയ്യോ!
വന്ദ്യവല്ലഭനാം യേശുമഹേശന്‍
വിശുദ്ധന്മാര്‍ക്കായ് വാനില്‍ വന്നിടുമ്പോള്‍
നിന്ദ്യരാകാതെ വെളിപ്പെടുംവണ്ണം സുസ്ഥിരരായിരിക്കാം-നമ്മള്‍
തന്‍ തിരുനാമത്തിലാശ്രിതരായ് നാം തളര്‍ന്നുപോകാതെ കാത്തിരിക്കാം
അന്ത്യംവരെയും ആദിമസ്നേഹം ഒട്ടും വിടാതിരിക്കാം-നമ്മള്‍
വെന്തഴിയും ഈ ഭൂമിയെന്നറിഞ്ഞും കാന്തനെ കാണുവാന്‍ കാത്തിരുന്നും
എത്ര വിശുദ്ധ ജീവനും ഭക്തിയും ഉള്ളവരാകണം നാം-പാര്‍ത്താല്‍
ജഡത്തിന്‍റെ പ്രവൃത്തികള്‍ സംഹരിച്ചു നാം
ജയിക്കണം സാത്താന്യ സേനകളെ
ജയിക്കുന്നവന്നു ജീവപറുദീസിന്‍ ജീവകനി ലഭിക്കും-ആമേന്‍
964
Oru manassode orungi nilkka naam
Manavaaleneshuvin varavinnaayi
Varunna vinaazhika ariyunnillaakayaal
Orungiyunarnnirikkaam - naadhan
Deepam theliyichu kaathirippin
Jeevanaadhane ethirelppaan
Mannavan kristhuvaam adisthaanathinmel
Paniyanam pon vellikkallukalaal
Maram pullu vaickkol ivakalaal cheytha
Velakal venthidume - ayyo!
Vandya vallabhanaam yeshu maheshan
Vishudhanmaarkkaay vaanil vannidumbol
Nindyaraakaathe velippedum vannam
Susthiraraayirikkaam – nammal
Than thiru naamathil aashritharaay naam
Thalarnnu pokaathe kaathirikkaam
Anthyam vareyum aadima sneham
Ottum vidaathirikkaam - nammal
Venthazhiyum ee bhoomiyennarinjum
Kaanthane kaanuvaan kaathirunnum
Ethra vishudha jeevanum bhakthiyum
Ullavaraakanam naam - paarthaal
Jadathinte pravruthikal samharichu naam
Jaikkanam saathaanya senakale
Jaikkunnavannu jeeva parudeesin
Jeevakani labhikkum - amen