Eka raajan yeshu naadhan
ഏകരാജന്‍ യേശുനാഥന്‍

Lyrics by T.K.S
973
ഏകരാജന്‍ യേശുനാഥന്‍ ഭൂവില്‍ വാഴുമേ ലോകാധിപന്മാരാകവേ തന്മു- മ്പാകെ വണങ്ങിടുമേ മന്നവനൊരുവന്‍ നീതിയില്‍ വാഴു മെന്ന തിരുവചനം നിര്‍ണ്ണയമതുപോല്‍ നിവര്‍ത്തിക്കുമതിനാല്‍ നവയുഗം കൈവരുമേ സൃഷ്ടികള്‍ ദൈവമക്കളിന്‍ വെളിപ്പാ- ടിഷ്ടമായ് കാത്തിടുന്നു പുഷ്ടിയായ് ഫലങ്ങള്‍ നല്‍കിടുവാന്‍ സന്തുഷ്ടിയോടാശിക്കുന്നു വരണ്ടനിലം മരുഭൂമിയും മോദം പൂണ്ടഖിലം വിളയും നിര്‍ജ്ജനദേശം പനിനീര്‍ കുസുമം പൂത്തുമണം വിതറും ദൈവത്തിന്‍ മഹത്ത്വം തേജസ്സും നിത്യം ഉര്‍വ്വിയെല്ലാം നിറയും ഗര്‍വ്വമകന്നു സര്‍വ്വരുമന്നു ദൈവമൊന്നെന്നറിയും ദു:ഖവും നെടുവീര്‍പ്പൊക്കെയും നീങ്ങി സൗഖ്യസമ്പൂര്‍ണ്ണരായി രക്ഷിതരേവരും സീയോന്‍പുരിയതി ലക്ഷയരായ് വരുമേ
973
Eka raajan yeshu naadhan Bhoovil vaazhume Lokaadhipanmaar aakave thanmu- mbaake vanangidume Mannavanoruvan neethiyil vaazhu’ menna thiruvachanam Nirnnayamathupol Nivarthikkumathinaal Navayugam kaivarume Srushtikal daivamakkalin velippaa- dishtamaay kaathidunnu Pushtiyaay phalangal nalkiduvaan Santhushtiyod-aashikkunnu Varanda nilam marubhoomiyum modam Poondakhilam vilayum Nirjjanadesham panineer kusumam Puthumanam vitharum Daivathin mahathwam thejassum nithyam Urvviyellaam nirayum Garvvamakannu sarvvarumannu Daivamonnennariyum Dukhavum neduveerppokkeyum neengi Saukhya samboornnaraayi Rakshitharevarum seeyonpuriyathil Lakshayaraay varume