Vishudhiye thikachu naam orungi nilkka priyan
വിശുദ്ധിയെ തികച്ചു നാം ഒരുങ്ങിനില്‍ക്ക പ്രിയന്‍

Lyrics by
974
വിശുദ്ധിയെ തികച്ചു നാം ഒരുങ്ങിനില്‍ക്ക പ്രിയന്‍ വരുവതില്‍ താമസമേറെയില്ല-തന്‍റെ വാഗ്ദത്തങ്ങള്‍ പലതും നിറവേറുന്നേ-ഒരുങ്ങിടാം യുദ്ധങ്ങള്‍, ക്ഷാമങ്ങള്‍, ഭൂകമ്പം പല- വ്യാധികളാല്‍ ജനം നശിച്ചിടുന്നു- രാജ്യം രാജ്യങ്ങളോടെതിര്‍ത്തു തുടങ്ങിയല്ലോ-ഒരുങ്ങിടാം കൊട്ടാരങ്ങള്‍ തുടങ്ങി കൊട്ടില്‍ വരെ ജനം കണ്ണുനീര്‍ താഴ്‌വരയിലല്ലയോ- ഒരു സ്വസ്ഥതയുമില്ല മനുഷ്യര്‍ക്കിഹെ-ഒരുങ്ങിടാം ആകാശത്തിന്‍ ശക്തി ഇളകുന്നതാല്‍ ഭൂവില്‍ എന്തു ഭവിക്കുമെന്നോര്‍ത്തുകൊണ്ട് -ജനം പേടിച്ചു നിര്‍ജ്ജീവരായിടുന്നേ -ഒരുങ്ങിടാം ബുദ്ധിമാന്മാര്‍ പലര്‍ വീണിടുന്നേ-ദൈവ ശക്തി ത്യജിച്ചവരോടിടുന്നേ ലോക മോഹങ്ങള്‍ക്കധീനരായ് തീരുന്നതാല്‍-ഒരുങ്ങിടാം മേഘാരൂഢനായി വന്നിടുമെ പതി- നായിരം പേരിലും സുന്ദരന്‍ താന്‍- തന്‍റെ കോമളരൂപം കണ്ടാനന്ദിപ്പാന്‍ ഒരുങ്ങിടാം മാലിന്യപ്പെട്ടിടാതോടിടുക മണവാളന്‍ വരവേറ്റം അടുത്തുപോയി മണിയറയില്‍ പോയി നാം ആശ്വസിപ്പാന്‍-ഒരുങ്ങിടാം
974
Vishudhiye thikachu naam orungi nilkka priyan Varuvathil thaamasamereyilla-thante Vaagnathangal palathum niraverunne-orungidaam Yudhangal, kshaamangal bhookambam Pala vyaadikalaal janam nashichidunnu- raajyam Raajyangalodethirthu thudangiyallo-orungidaam Kottaarangal thudangi kottil vare janam Kannuneer thaazhvarayilallayo- oru Swasthdathayumilla manushyarkkihe- orungidaam Aakaashathin shakthi ilakunnathaal bhoovil Enthu bhavikkumennorthu konde- janam Pedichu nirjjeevaraayidunne-orungidaam Bhudhimaanmaar palar veenidunne-daiva Shakthi thyajichavarodidunne lok Mohangalkkadheenaraay theerunnathaal-orungidaam Meghaaroodanaayi vannidume pathinaayiram perilum sundaran thaan -thante komala roopam kandaanandippaan-orungidaam Maalinyappettidaathodiduka Manavaalen varavettam aduthupoyi Maniyarayil poyi naam aaswasippaan-orungidaam